'നിങ്ങൾക്ക് വേറെ കുടുംബമുണ്ടോ?'; വെറുപ്പിക്കുന്ന ചോദ്യവുമായി ഓൺലൈൻ മീഡിയ, ലോകേഷിന്റെ മറുപടിക്ക് കയ്യടി

ഒരു ചിരിയോടെയാണ് ലോകേഷ് തനിക്കെതിരെ ഉയർന്ന ഈ ചോദ്യത്തെ നേരിട്ടത്
Lokesh Kanagaraj
Lokesh Kanagaraj വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

അഭിനേതാക്കളുടെ സ്വകാര്യ ജീവിതത്തിലേക്ക് പരിധി വിട്ട് കടന്നു കയറുന്നതും അവരെ പിന്തുടർന്ന് ചോദ്യങ്ങളിലൂടെ ആക്രമിക്കുകയുമൊക്കെ ഓൺലൈൻ മീഡിയ ചെയ്യാറുണ്ട്. അതിപ്പോൾ ഒരു പതിവ് കാഴ്ചയുമാണ്. ഇപ്പോഴിതാ ഏറ്റവുമൊ‌ടുവിൽ സംവിധായകൻ ലോകേഷ് കനകരാജാണ് ഓൺലൈൻ മീഡിയയുടെ ഇത്തരം പ്രവൃത്തിക്ക് ഇരയായിരിക്കുന്നത്.

സംവിധായകനോട് ഒരു നടിയുമായി താങ്കൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കേൾക്കുന്നുണ്ടെന്നും രണ്ടാമതൊരു കുടുംബത്തിന് തയ്യാറെടുക്കകയാണോ എന്നുമാണ് ഒരു ഓൺലൈൻ മീഡിയ പ്രവർത്തകൻ ചോദിച്ചത്. തിങ്കളാഴ്ച ചെന്നൈയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് ലോകേഷിന് ഇത്തരമൊരു ചോദ്യം നേരിടേണ്ടി വന്നത്.

'നിങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു നടിയോട് ചേർത്ത് പ്രണയം എന്നെല്ലാം വരുന്നുണ്ട്. കേട്ടത് ശരിയാണോ ? നിങ്ങൾ മറ്റൊരു ബന്ധത്തിൽ ആണോ? രണ്ടാമതൊരു കുടുംബത്തിന് തയ്യാറെടുക്കുകയാണോ?' എന്നായിരുന്നു ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ ചോദ്യം.

ഒരു ചിരിയോടെയാണ് ലോകേഷ് തനിക്കെതിരെ ഉയർന്ന ഈ ചോദ്യത്തെ നേരിട്ടത്. "ഒരുപാട് അഭ്യൂഹങ്ങളുണ്ട്, അതൊന്നും സത്യമല്ല. ഇപ്പോൾ എനിക്കൊരു കുടുംബമുണ്ട്". - ലോകേഷ് പറഞ്ഞു. ഇതിന് പിന്നാലെ ചോദ്യം ചോദിച്ച വ്യക്തിക്ക് നേരെ കടുത്ത വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വെറുപ്പിക്കുന്ന ചോദ്യം ആന്നെന്നും ഇതൊന്നും ജേർണലിസം അല്ലെന്നും സോഷ്യൽ മീഡിയ പറയുന്നു.

Lokesh Kanagaraj
'അടുത്ത പാൻ ഇന്ത്യൻ സ്റ്റാർ ആകാനാണോ പരിപാടി ?' തമിഴ്നാട്ടിലും തരം​ഗമായി ബേസിൽ ജോസഫ്; 'റാവടി' ടീസർ

പ്രകോപിപ്പിക്കുന്ന ചോദ്യം ആയിട്ട് കൂടി അതിനെ ലോകേഷ് കൈകാര്യം ചെയ്ത രീതിയ്ക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്. "എൽസിയു ഇനി ഇല്ല, എൽസിയു അവസാനിച്ചു എന്ന് ചിലർ പറയുന്നത് കണ്ടു. ഫാൻസ്‌ ആണ് എൽസിയു എന്ന പേരിട്ടത് അത് ഞാൻ സ്വീകരിക്കുകയാണ് ചെയ്തത്.

Lokesh Kanagaraj
ശബരിമലയിലെ ഷൂട്ടിങ്; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസ്

ഞാൻ ഒരാൾ മാത്രം വിചാരിച്ചാൽ അവസാനിപ്പിക്കാൻ പറ്റുന്ന ഒന്നല്ല അത്. കൈതി 2 , റോളക്സ്, വിക്രം 2 എല്ലാം ഉറപ്പായും വരും. അതെല്ലാം എല്ലാം കമ്മിറ്റ്മെന്റ് ആണ് അത് ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ല. ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ബെൻസും എൽസിയുവിൽ വരുന്ന സിനിമയാണ്".- ലോകേഷ് പറഞ്ഞു.

Summary

Cinema News: Reporter's question on Lokesh Kanagaraj's personal life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com