കാത്തിരിപ്പ് അവസാനിക്കുന്നു, കാർത്തിക് നരേൻ ചിത്രം നരകാസുരൻ ഒടിടി റിലീസിനെന്ന് റിപ്പോർട്ട്

ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണ്
നരകാസുരൻ പോസ്റ്റർ
നരകാസുരൻ പോസ്റ്റർ
Updated on
1 min read

ർഷങ്ങളായി സിനിമാ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാർത്തിക് നരേൻ സംവിധാനം ചെയ്ത നരകാസുരൻ. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് പ്രേക്ഷകരിലേക്ക് എത്തില്ലെന്ന ആശങ്കയിലായിരുന്നു. ഇപ്പോൾ ഇതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ

ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. ലക്ഷ്മണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്. ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ ഒരുക്കിയ ചിത്രത്തിന് പ്രതീക്ഷകൾ ഏറെയായിരുന്നു. 

സംവിധായകന്‍ ഗൗതം മേനോന്റെ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റ്സായിരുന്നു തുടക്കത്തില്‍ ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ ചിത്രത്തിനായി ഗൗതം മേനോന്‍ പണം മുടക്കുന്നില്ലെന്ന ആരോപണവുമായി കാര്‍ത്തിക് രംഗത്തെത്തി. സിനിമയുടെ നിര്‍മാണത്തില്‍ നിന്ന് ഗൗതം മേനോനെ കാര്‍ത്തിക് ഒഴിവാക്കുകയും ചെയ്തു. പിന്നീട് വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. എന്നാല്‍ ട്രെയ്‌ലറും ടീസറും പുറത്തിറങ്ങി രണ്ട് വര്‍ഷം തികഞ്ഞുവെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com