മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം, പുതുവിപ്ലവം സൃഷ്ടിക്കാം; 'അമ്മ'യിലെ രാജിക്ക് പിന്നാലെ പ്രതികരിച്ച് ഡബ്ല്യുസിസി

നീതിയുടേയും ആത്മാഭിമാനത്തിന്റേയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണ്.
wcc
ഡബ്ല്യുസിസി അംഗങ്ങള്‍ഫയല്‍
Updated on: 
1 min read

കൊച്ചി: താരസംഘടനയായ അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. പുനരാലോചിക്കാം, പുനര്‍ നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളത്.

wcc
'കതകില്‍ ആരും തട്ടിയിട്ടില്ല; അമ്മയിലെ പെന്‍ഷന്‍ നോക്കിയിരിക്കുന്ന പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്'

നീതിയുടേയും ആത്മാഭിമാനത്തിന്റേയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ ആരോപണങ്ങളുമാണ് താര സംഘടനയായ അമ്മയില്‍ പിളര്‍പ്പുണ്ടാക്കിയത്. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവെച്ചതോടെ പകരം ചുമതല ഏല്‍പ്പിച്ച ബാബു രാജിനെതിരെയും ആരോപണം വന്നു. ഇതോടെ സംഘടനയ്ക്കകത്തും ഭിന്നാഭിപ്രായങ്ങളുണ്ടായി. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നുവെന്ന് പ്രസിഡന്റ് മോഹല്‍ലാലും രാജിവെക്കുകയായിരുന്നു. മറ്റ് ഭാരവാഹികളും രാജിവെച്ചു. രണ്ടുമാസത്തിനുള്ളില്‍ അടുത്ത ഭരണ സമിതിയെ തെരഞ്ഞെടുക്കുമെന്നും അതുവരെ താല്‍ക്കാലിക സംവിധാനമായി നിലവിലെ ഭരണ സമിതി തുടരുമെന്നുമാണ് മോഹല്‍ലാലിന്റെ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dileep, Nadirshah
Varsha Ramesh, Rashmika Mandanna and Vijay Devarakonda
Sreenadevi Kunjamma
Koppam MDMA Seizure
X

FOLLOW US

ON GOOGLE DISCOVER