'റിവൈസ് കമ്മിറ്റിയിലും ജാനകിക്കു വെട്ട്'; പേര് മാറ്റാൻ ആവശ്യപ്പെട്ടെന്ന് സംവിധായകൻ

കേസ് വീണ്ടും 27ന് പരിഗണിക്കും.
JSK
ജെഎസ്കെ (JSK)ഫെയ്സ്ബുക്ക്
Updated on
1 min read

സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ (ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള) യുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് റിവൈസ് കമ്മിറ്റി. കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് റിവൈസ് കമ്മിറ്റി മുംബൈയിൽ വച്ച് ഇന്ന് സിനിമ വീണ്ടും കണ്ടത്. ജെഎസ്കെയുടെ സംവിധായകൻ പ്രവീൺ നാരായണനാണ് ഇത് സംബന്ധിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

"റിവൈസ് കമ്മിറ്റിയിൽ ജാനകിക്ക് വെട്ട്, ജാനകിയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ട് റിവൈസ് കമ്മിറ്റി."- എന്നാണ് പ്രവീൺ കുറിച്ചിരിക്കുന്നത്. സെൻസർ ബോർഡിന് പുറമേ ആണിപ്പോൾ റിവൈസ് കമ്മിറ്റിയും സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 27 നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. കേസ് വീണ്ടും 27ന് പരിഗണിക്കും.

സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ ഹർജി നൽകിയത്.

JSK
'ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത് ? ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല'

സിനിമയുടെയും കഥാപാത്രത്തിന്റെയും പേരിൽ‍ ജാനകി എന്നുള്ളതാണ് തടസം എന്നാണ് അനൗദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടുള്ളത് എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. ഈ പേര് മാറ്റണമെന്നു വാക്കാൽ പറഞ്ഞെന്നും കാരണം വ്യക്തമാക്കിയിട്ടില്ലെന്നും അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Summary

Revise committee wants to change the title of Suresh Gopi's film JSK.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi On Kaipamangalam Accident
Union Minister Suresh Gopi demanded daily progress reports on Malampuzha garden renovation, forming an all-party committee led by C Krishnakumar
Suresh Gopi @PLKD
Suresh Gopi.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com