'ഞങ്ങൾ വളരെ സന്തോഷത്തിലാണ്'! കുഞ്ഞതിഥിയെ വരവേറ്റ് റിച്ചയും അലി ഫസലും

നിങ്ങളുടെ സ്നേഹത്തിനും അനു​ഗ്രഹത്തിനും നന്ദി
Richa Chadha
റിച്ച ഛദ്ദയും ഭർത്താവ് അലി ഫസലുംഇൻസ്റ്റ​ഗ്രാം
Updated on
1 min read

തങ്ങളുടെ ആ​ദ്യ കൺമണിയെ വരവേറ്റ് നടി റിച്ച ഛദ്ദയും ഭർത്താവ് അലി ഫസലും. ജൂലൈ 16 ന് ഒരു കൊച്ചു രാജകുമാരിയെ തങ്ങൾ സ്വാഗതം ചെയ്തെന്നാണ് റിച്ചയും അലിയും പ്രസ്താവനയിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ പെൺകുട്ടിയെ പൂർണ ആരോ​ഗ്യത്തോടെ 16.07.24 ന് ഞങ്ങൾ വരവേറ്റു. ഞങ്ങൾ വളരെ സന്തോഷത്തിലാണ്. നിങ്ങളുടെ സ്നേഹത്തിനും അനു​ഗ്രഹത്തിനും നന്ദി'യെന്നാണ് താരങ്ങൾ പ്രസ്താവനയിൽ കുറിച്ചിരിക്കുന്നത്.

ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തിയിരിക്കുന്നത്. റിച്ച ചദ്ദയും അലി ഫസലും 2022 ലാണ് വിവാഹിതരായത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഈ വർഷം ആദ്യമായിരുന്നു തങ്ങൾ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് ദമ്പതികൾ വെളിപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Richa Chadha
താടിയെടുത്ത് ട്രിപ്പിന് പോയി അല്ലു അർജുൻ; പുഷ്പ 2 റിലീസ് മാറ്റുമോ ? ആരാധകർ നിരാശയിൽ

കഴിഞ്ഞ ദിവസങ്ങളിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും റിച്ച പങ്കുവച്ചിരുന്നു. ഗര്‍ഭകാലത്തും അഭിനയത്തില്‍ സജീവമായിരുന്നു റിച്ച. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ സീരിസായ ഹീരമാണ്ഡി: ദ് ഡയമണ്ട് ബസാർ ആണ് റിച്ചയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മിർസാപുർ 3 ആണ് അലി ഫസലിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Raghav Chadha, Prakash Raj
Raghav Chadha
Raghav Chadha, Parineeti Chopra
 AAP MP Raghav Chadha
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com