'ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരമാണ് ഞാൻ'; പരിഹാസങ്ങൾക്ക് മറുപടിയുമായി റിനി ആൻ ജോർജ്

ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം.
Rini Ann George, Revanth Reddy
Rini Ann George, Revanth Reddyഫെയ്സ്ബുക്ക്
Updated on
1 min read

മുഖ്യമന്ത്രി വിഡി സതീശന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിലുൾപ്പെടെ ഉയരുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്. താൻ ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം തന്നെയാണെന്ന് പരിഹാസങ്ങൾക്ക് നടി മറുപടി നൽകി.

"ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.

Rini Ann George, Revanth Reddy
'ദൃശ്യം ആദ്യ ഭാഗത്തില്‍ എനിക്ക് തെറ്റു പറ്റി, സിനിമ കണ്ടപ്പോഴാണ് മനസിലായത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ജീത്തു ജോസഫ്

ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം. മാതൃക രാഷ്ട്രീയപ്രവർത്തകർ... എന്നെ അവതാരം എന്ന് വിളിച്ചു കളിയാക്കുന്നവർക്കായി അതെ ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം..." - റിനി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Rini Ann George, Revanth Reddy
'ചാണ്ടി ഉമ്മന് വേണ്ടി കാത്തിരിക്കുകയാണോ?' 'എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന്' ആർജെ ബിൻസി

റിനിക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്റ് വിജിൽ മോഹൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. സാധാരണ പ്രവർത്തകർക്ക് സത്യപ്രതിജ്ഞ നടക്കുന്ന പന്തലിലേക്ക് പ്രവേശം ലഭിക്കാതിരുന്നപ്പോൾ, പാർട്ടിക്കെതിരെ സംസാരിക്കുകയും പേര് ദോഷം ഉണ്ടാക്കുകയും ചെയ്ത റിനി ആൻ ജോർജ് എങ്ങനെ വിഐപി പാസിൽ അവിടെ കയറിക്കൂടിയെന്ന് വിജിൽ മോഹൻ ചോദിച്ചിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ റിനിക്ക് നേരെ ഒരു കൂട്ടം കോൺ​ഗ്രസ് പ്രവർ‌ത്തകർ കൂകി വിളിച്ചിരുന്നു.

Summary

Rini Ann George facebook post goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com