

കന്നഡ സിനിമയുടെ ഗതി മാറ്റിയ ഷെട്ടി ഗ്യാങില്‍ ഭിന്നിപ്പോ? സംശയങ്ങള്‍ക്ക് വഴി വെട്ടി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ നീക്കം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ഋഷഭ് ഷെട്ടി. കാന്തര ടുവില്‍ തനിക്കൊപ്പം അഭിനയിച്ച രുക്മിണി വസന്തിനേയും ഋഷഭ് അണ്‍ഫോളോ ചെയ്തിട്ടുണ്ട്.
കന്നഡ സിനിമയിലെ ജനപ്രീയ കൂട്ടുകെട്ടാണ് ഷെട്ടി ഗ്യാങ്. രാജ് ബി ഷെട്ടിയും ഋഷഭ് ഷെട്ടിയും രക്ഷിത് ഷെട്ടിയുമാണ് ഷെട്ടി ഗ്യാങ് എന്ന് അറിയപ്പെടുന്നത്. തങ്ങളുടെ സിനിമകളില്‍ സ്ഥിരമായി ഓണ്‍സ്‌ക്രീനിലും അണിയറയിലുമെല്ലാം പരസ്പരം സഹകരിച്ചാണ് ഇവര്‍ ആരാധകരുടെ പ്രിയങ്കരായത്. അതിനാല്‍ രാജ് ബി ഷെട്ടിയെ ഋഷഭ് അണ്‍ഫോളോ ചെയ്തുവെന്നത് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയതാണ്.
ഋഷഭിന്റെ ഫോളോവേഴ്‌സ് ലിസ്റ്റില്‍ രുക്മിണി വസന്തിന്റെ പേരും ഇല്ലെന്നതും ആരാധകരില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. രാജും രുക്മിണിയുമായി ഋഷഭ് പിണങ്ങിയോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. അതേസമയം വരാനിരിക്കുന്ന സിനിമകളുമായി ഈ നീക്കത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്.
രാജിനും രുക്മിണിയ്ക്കും പുറമെ കാന്തരയുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിനേയും ഋഷഭ് അണ്‍ഫോളോ ചെയ്തിട്ടുണ്ട്. എന്നാല്‍ നിര്‍മാണക്കമ്പനിയുടെ തലവന്‍ വിജയ് കിരഗണ്ഡൂരിനെ ഋഷഭ് ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. ഋഷഭിന്റെ ഈ നീക്കത്തിന് പിന്നില്‍ എന്തെങ്കിലും ഭിന്നതയോ വിയോജിപ്പുകളോ ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം സ്വാഭാവികമായ കാരണങ്ങള്‍ മാത്രമായിരിക്കാമെന്നും ചിലര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates