'നീയില്ലായിരുന്നെങ്കിൽ ഞാ‌നിവിടെ എത്തുമായിരുന്നില്ല'; റിതേഷിന്റെ വാക്കുകൾ കേട്ട് സ്റ്റേജിൽ പൊട്ടിക്കരഞ്ഞ് ജെനീലിയ

ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കൂടെ നിൽക്കുന്ന ഒരു പങ്കാളിയെ ലഭിക്കുക എന്നത് വലിയൊരു അനുഗ്രഹമാണ്.
Riteish Deshmukh, Genelia
Riteish Deshmukh, Genelia വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത് നായകനായെത്തുന്ന പുതിയ ചിത്രമാണ് രാജാ ശിവജി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‍ലർ ലോഞ്ച് നടന്നത്. വൈകാരിക നിമിഷങ്ങൾക്കാണ് ട്രെയ്‍ലർ ലോഞ്ച് വേദി സാക്ഷ്യം വഹിച്ചിത്. ചിത്രം പുറത്തിറക്കാൻ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞപ്പോഴാണ് സംവിധായകൻ റിതേഷ് വികാരാധീനനായത്.

തനിക്ക് പിന്നിൽ പാറ പോലെ ഉറച്ചു നിന്നത് തന്റെ ജീവിതപങ്കാളി ജെനീലിയ ഡിസൂസ മാത്രമാണെന്നും റിതേഷ് പറഞ്ഞു. റിതേഷിന്റെ ഈ വാക്കുകൾ കേട്ടതോടെ ജെനീലയയും വേദിയിൽ വച്ച് വിതുമ്പി. "ആർക്കും സ്വപ്‌നങ്ങൾ കാണാം.

പക്ഷേ, ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കൂടെ നിൽക്കുന്ന ഒരു പങ്കാളിയെ ലഭിക്കുക എന്നത് വലിയൊരു അനുഗ്രഹമാണ്. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അതിന് കാരണം നീയാണ്. നീയില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ വരെ എത്തുമായിരുന്നില്ല. നീയാണ് എന്റെ വിജയങ്ങൾ".- റിതേഷ് ദേശ്മുഖ് പറഞ്ഞു. തന്നെ നോക്കിയുള്ള റിതേഷന്റെ വാക്കുകൾ കേട്ടതും ജെനീലിയയ്ക്ക് കണ്ണുനീർ പിടിച്ചുനിർത്താനായില്ല.

നിറഞ്ഞ കണ്ണുകളോടെയായിരുന്നു റിതേഷിന്റെ പ്രസംഗം. റിതേഷിന്റെ വാക്കുകൾ കേട്ട ജെനീലിയ പലതവണ കരച്ചിൽ മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും വേദിയിൽവെച്ച് വിങ്ങിപ്പൊട്ടിപ്പോയി. ഇതിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

Riteish Deshmukh, Genelia
'മഹാവതാർ പരശുറാം'; മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്

താരങ്ങളുടെ ദാമ്പത്യത്തെ ആരാധകർ പ്രശംസിച്ചു. ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമിക്കുന്ന 'രാജാ ശിവാജി' ഛത്രപതി ശിവാജിയുടെ ജീവിതകഥയാണ് പറയുന്നത്. ശിവജി എന്ന കഥാപാത്രമായാണ് റിതേഷ് ചിത്രത്തിലെത്തുന്നത്.

Riteish Deshmukh, Genelia
'പണ്ട് പ്രസവം നിസാരം, സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നത്; സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍'; അഖില്‍ മാരാര്‍ വീണ്ടും എയറില്‍

സൽമാൻ ഖാനും ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുണ്ട്. സഞ്ജയ് ദത്ത്, വിദ്യ ബാലൻ, അഭിഷേക് ബച്ചൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മേയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.

Summary

Cinema News: Riteish Deshmukh and Genelia turned emotional at the trailer launch of Raja Shivaji.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com