'കറുപ്പിലെ അഭിനേതാക്കൾക്ക് തമിഴ് അറിഞ്ഞിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു; പാൻ ഇന്ത്യയെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല'; ആർജെ ബാലാജി

കേരളത്തിൽ കറുപ്പുസാമിയോട് സമാനമായ ദൈവങ്ങളുണ്ട്.
Karuppu
Karuppuഇൻസ്റ്റ​ഗ്രാം
Updated on
1 min read

സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. ചിത്രം തിയറ്റർ റിലീസിനൊരുങ്ങുകയാണ്. ഒരു ബി​ഗ് സ്റ്റാർ ഫിലിം ആയിട്ടു കൂടി കറുപ്പ് എന്തുകൊണ്ടാണ് ഒരു പാൻ സിനിമയായി ചെയ്യാതിരുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആർജെ ബാലാജി പറഞ്ഞു. "അതെ, ആ കാസ്റ്റിങ് ട്രെൻഡ് ഇപ്പോഴുണ്ട്.

500 കോടി രൂപ ബഡ്ജറ്റിൽ ഒരു സിനിമ നിർമിച്ചാൽ, ഒരു മാർക്കറ്റിൽ നിന്ന് നിങ്ങൾക്ക് അത് തിരിച്ചുപിടിക്കാൻ കഴിയില്ല. പക്ഷേ ഈ സിനിമ, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ വളരെ നന്നായി വർക്കാകുമെന്ന് എനിക്ക് തോന്നി. കാരണം, സിനിമയുടെ കാതലായ - കറുപ്പുസാമി ഈ പ്രദേശങ്ങളിലെല്ലാം ഉണ്ട്.

കേരളത്തിൽ കറുപ്പുസാമിയോട് സമാനമായ ദൈവങ്ങളുണ്ട്. ആന്ധ്രയിൽ പോത്തുരാജുകളുണ്ട്. കർണാടകയിലും ആളുകൾക്ക് അത്തരം ദൈവിക രൂപങ്ങൾ പരിചിതമാണ്. തമിഴ്‌നാട്ടിൽ കറുപ്പുസാമി ഇല്ലാത്ത ഒരു സ്ഥലം കണ്ടെത്താനാവില്ല. അതുകൊണ്ട് തന്നെ ഈ നാല് പ്രദേശങ്ങളെയും തമ്മിൽ കഥ സ്വാഭാവികമായി ബന്ധിപ്പിക്കുമെന്ന് എനിക്ക് തോന്നി.

നോർത്ത് ഇന്ത്യയിൽ കാലഭൈരവനുണ്ട്. പക്ഷേ നോർത്ത് ഇന്ത്യൻ മാർക്കറ്റ് മനസ്സിൽ വെച്ചുകൊണ്ട് സിനിമ മാറ്റനോ അല്ലെങ്കിൽ അവിടെ നിന്നുള്ള അഭിനേതാക്കളെ കൊണ്ടുവരാനോ എനിക്ക് താല്പര്യമില്ലായിരുന്നു. എനിക്ക്, എന്റെ അഭിനേതാക്കൾക്ക് തമിഴ് അറിഞ്ഞിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.

Karuppu
'ആദ്യം നായകനാക്കാനിരുന്നത് വിജയ്‌യെ, അദ്ദേഹത്തോട് കഥയും പറഞ്ഞു; പക്ഷേ', 'കറുപ്പി'നെക്കുറിച്ച് ആർജെ ബാലാജി

അല്ലെങ്കിൽ കുറഞ്ഞത് അത് മനസ്സിലാക്കാനെങ്കിലും പറ്റണം. കാരണം, അങ്ങനെയാണെങ്കിൽ മാത്രമേ ആ ഹ്യൂമർ കറക്ടായി വർക്കാവുകയുള്ളൂ, ഇമോഷൻസ് ശരിക്കും കണക്ട് ആവുകയുള്ളൂ. അതുകൊണ്ടാണ് പാൻ- ഇന്ത്യൻ എന്ന തലത്തിലേക്ക് ഞാൻ ചിന്തിക്കാത്തത്.

Karuppu
ലാലേട്ടനും പോത്തേട്ടനും ഒപ്പം ആസിഫ് അലി; അണിയറയില്‍ ഒരുങ്ങുന്നത് ഒന്നൊന്നര കോമ്പോ!

ഒരു മുഖ്യധാരാ തമിഴ് സിനിമ നിർമിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, അത് ശരിക്കും ഒരു മുഖ്യധാരാ തെലുങ്ക് ചിത്രം കൂടിയായിരിക്കും". -ആർജെ ബാലാജി പറഞ്ഞു.

Summary

Cinema News: Director RJ Balaji talks about Pan Indian Cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com