'അഭിമാനത്തോടെ പറയും, ഞാന്‍ സംഘിയാണ്!'; പച്ചത്തെറിവിളിയും ഭീഷണിയും; മറുപടിയുമായി റോബിന്‍

നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പേടിയാണ്. ബിജെപി എങ്ങാനും കേരളം ഭരിച്ചാലോയെന്ന് കരുതി
Robin Radhakrishnan
Robin Radhakrishnanഇന്‍സ്റ്റഗ്രാം
Updated on
1 min read

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കിട്ടതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ നേരിടുന്നത്. വിമര്‍ശനങ്ങള്‍ കടുത്തതോടെ റോബന്‍ മറുപടിയുമായെത്തിയിരിക്കുകയാണ്. പച്ചത്തെറിവിളിയും ഭീഷണിയുമൊക്കെയാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് പറഞ്ഞ റോബിനെ, അഭിമാനത്തോടെ തന്നെ താന്‍ സംഘിയാണെന്ന് പറയുമെന്നും പറയുന്നു. റോബിന്റെ വാക്കുകളിലേക്ക്:

Robin Radhakrishnan
മീഡിയ എന്റെ അച്ഛനും അമ്മയുമല്ലെന്ന് പറഞ്ഞതിന് ആറ് മാസം സൈബര്‍ ബുള്ളിയിങ്; അവരുടെ മുഖത്തേക്ക് കാമറ തിരിച്ചാല്‍ ഓടും: നിഖില വിമല്‍

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ളൊരു ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ക്യാപ്ഷന്‍ സാറിന്റെ പേരും ഹാര്‍ട്ടും മാത്രമായിരുന്നു. അതിന് ശേഷം കമന്റ്‌സിലും എന്റെ ഡയറക്ട് മെസേജിലും കംപ്ലീറ്റ് നെഗറ്റീവാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പച്ചത്തെറിവിളി. ഒരുപാട് പേര്‍ ഭീഷണിപ്പെടുത്തുന്നു. ഭീഷണിപ്പെടുത്തിയ അക്കൗണ്ടുകള്‍ ഞാന്‍ നോക്കിയിരുന്നു. നിങ്ങള്‍ എന്നെ പേടിപ്പിക്കാന്‍ പറഞ്ഞതാണെന്ന് അറിയാം. ഞാനങ്ങ് പേടിച്ചു, പേടിക്കാന്‍ കൊച്ചു കുട്ടിയാണല്ലോ.

Robin Radhakrishnan
വിജയ്‌യുടെ 'ജന നായകന്റെ' ഒറിജിനൽ മലയാളത്തിലെ ആ ക്ലാസിക് സിനിമയോ ? ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

എന്താണ് നിങ്ങളുടെ പ്രശ്‌നം. നമ്മള്‍ക്കെല്ലാവര്‍ക്കും വ്യക്തിപരമായ ഇഷ്ടങ്ങളുണ്ടാകും. ഞാന്‍ നിങ്ങളെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാനോ എന്റെ ഇഷ്ടങ്ങള്‍ നിങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനോ വരുന്നില്ല. എന്റെ ഇഷ്ടങ്ങളും കാഴ്ചപ്പാടും നിലപാടുമെല്ലാം വ്യക്തിപരമാണ്. ആരെ ഇഷ്ടപ്പെടണം ആരെ സപ്പോര്‍ട്ട് ചെയ്യണം എന്നതൊക്കെ എന്റെ ഇഷ്ടമാണ്.

ഒരുപാട് പേര്‍ പറഞ്ഞു റോബിന്‍ സംഘിയാണ്, ചാണകമാണ്, ചാണകത്തില്‍ ചവുട്ടി, ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്നൊക്കെ. അതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്. എനിക്ക് ബിജെപിയില്‍ അംഗത്വമില്ല. പക്ഷെ എനിക്ക് ബിജെപി എന്ന പാര്‍ട്ടിയെ ഇഷ്ടമാണ്. നരേന്ദ്രമോദി സാറിനെ ഇഷ്ടമാണ്. അദ്ദേഹം ലോകത്തിലെ അതിശക്തരില്‍ ഒരാളാണ്. അതിനാല്‍ അദ്ദേഹത്തേയും ബിജെപി പാര്‍ട്ടിയേയും എനിക്കിഷ്ടമാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടോ?

അഭിമാനത്തോടെ ഞാന്‍ പറയും, ഞാനൊരു സംഘിയാണെന്ന്. ഞാന്‍ നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാന്‍ വരുന്നില്ല. നമ്മളാരും പെര്‍ഫെക്ടല്ല. നിങ്ങളുടെ പാര്‍ട്ടിയുള്ളവര്‍ തെറ്റു ചെയ്യുന്നില്ലേ? അഴിമതി ചെയ്യുന്നില്ലേ? എല്ലാവരും പെര്‍ഫെക്ട് ആണോ? ബിജെപി എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും പുച്ഛമാണ്. എന്താണ് പുച്ഛിക്കാന്‍ മാത്രമുള്ളത്?

നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പേടിയാണ്. ബിജെപി എങ്ങാനും കേരളം ഭരിച്ചാലോയെന്ന് കരുതി. അങ്ങനൊരു ദിവസം അധികം താമസിക്കാതെ വരും. അതിനുള്ള എല്ലാ കാര്യങ്ങളും നിങ്ങള്‍ തന്നെ ചെയ്ത് വെക്കുന്നുണ്ട്. ഒരുപാട് പേര്‍ ഭീഷണിപ്പെടുത്തി. നിങ്ങള്‍ക്ക് എന്നെ അറിയാത്തതുകൊണ്ടാണ്. എനിക്ക് ഒരു പഴയ കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോള്‍ അല്‍പ്പം നന്നായി ജീവിക്കുന്നുവെന്നേയുള്ളു. എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ വരേണ്ട കാര്യമില്ല. ഒരു ഫോട്ടോയിട്ടതിന് ആണോ ഇതെല്ലാം?. അഭിമാനത്തോടെ പറയുന്നു ഞാന്‍ സംഘിയാണ്.

Summary

Robin Radhakrishan reacts to social media critcism for posting a photo with BJP state president. Calls himself a proud sanghi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com