റോക്കട്രി ട്രെയ്ലർ ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ, സാക്ഷിയാവാൻ മാധവനൊപ്പം നമ്പി നാരായണനും; വിഡിയോ

ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആണ് ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിലെ നാസ്ഡാക്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

നടൻ ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കട്രി : ദി നമ്പി ഇഫക്റ്റിന്റെ' ട്രെയ്‌ലര്‍ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക് ബിൽബോർഡിൽ പ്രദർശിപ്പിച്ചു.  മാധവൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ടൈംസ് സ്ക്വയറിലെ ജനക്കൂട്ടത്തിന് ഇടയിൽ നിന്ന് പ്രദർശനം കാണുന്ന വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ  പോസ്റ്റ് ചെയ്തു. 

മാധവനൊപ്പം നമ്പി നാരായണനും വിഡിയോ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കുന്നതു കാണാൻ എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആണ് ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിലെ നാസ്ഡാക്. നിരവധി പേരാണ് മാധവന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. നമ്പി നാരായണന്റെ കഥാപാത്രമായാണ് ചിത്രത്തിൽ മാധവൻ എത്തുന്നത്. കൂടാതെ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും താരം തന്നെയാണ്. 

റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നമ്പി നാരായണനും മാധവനും അമേരിക്കൻ പര്യടനത്തിലാണ്. അതിനിടെ ടെക്‌സാസിലെ സ്റ്റാഫോര്‍ഡ് മേയര്‍ സെസില്‍ വില്ലിസ് 'ജൂണ്‍ 3' നമ്പി ദേശീയ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങളാണ് ലഭിക്കുന്നത്.  75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ഏറെ കൈയ്യടികൾ നേടിയിരുന്നു. വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിനൊപ്പം ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27th ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER