Tahira Kashyap: 'പറയാന്‍ മടിക്കരുത്'; ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും സ്തനാര്‍ബുദമെന്ന് താഹിറ കശ്യപ്

കഴിഞ്ഞ മാസം കീമോ തെറാപ്പിയെത്തുടര്‍ന്ന് തലമൊട്ടയടിച്ച ചിത്രവും ചികിത്സയ്ക്കിടെ പകര്‍ത്തിയ നിരവധി നിമിഷങ്ങളും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.
Thahira kashyap
താഹിറ കശ്യപ്ഇന്‍സ്റ്റഗ്രാം
Updated on
1 min read

ന്യൂഡല്‍ഹി: ലോകാരോഗ്യ ദിനത്തില്‍ രണ്ടാമതും സ്തനാര്‍ബുദം ബാധിച്ചതായി വെളിപ്പെടുത്തി സംവിധായിക താഹിറ കശ്യപ്. വീണ്ടുമൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2018ലാണ് താഹിറയ്ക്ക് ആദ്യം സ്തനാര്‍ബുദം കണ്ടെത്തിയത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും സത്‌നാര്‍ബുദം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം കീമോ തെറാപ്പിയെത്തുടര്‍ന്ന് തലമൊട്ടയടിച്ച ചിത്രവും ചികിത്സയ്ക്കിടെ പകര്‍ത്തിയ നിരവധി നിമിഷങ്ങളും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.

''ജീവിതം ഇങ്ങനെയാണ്. നിങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടിയ നിരവധി ധീര സ്ത്രീകളെ എനിക്കറിയാം. അവര്‍ക്കു മുന്നില്‍ തല കുനിക്കുന്നു. നേരത്തെ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ ചികിത്സിക്കാന്‍ കഴിയും'', താഹിറ കുറിച്ചു. ലോകാരോഗ്യ ദിനത്തില്‍ സ്വയം പ്രതിരോധിക്കാന്‍ നമുക്ക് കഴിയുന്നതെല്ലാം ചെയ്യാമെന്നും താഹിറ കുറിച്ചു.

പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റുകളുമായെത്തിയത്. നിങ്ങള്‍ ഒരു സിംഹമാണ്. ദൈവം സ്വന്തം കുട്ടികളെ മാത്രമേ വെല്ലുവിളിക്കൂ. തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com