'വില്ലന്‍ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ ഭയന്നു, കരിയറിനെ ബാധിക്കുമോ എന്ന് പേടിച്ചു'; മനസ് തുറന്ന് രുക്മിണി വസന്ത്
കാന്താര ചാപ്റ്റര്‍ 1ലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് രുക്മിണി വസന്ത്. പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. കാന്താരയില്‍ വില്ലന്‍ വേഷത്തിലെത്തിയാണ് രുക്മിണി കയ്യടി നേടിയത്. ചിത്രത്തിലെ രുക്മിണിയുടെ ഭാവമാറ്റം ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു. തന്റെ കരിയറില്‍ ആദ്യമായിട്ടാണ് രുക്മിണി വില്ലന്‍ വേഷം ചെയ്യുന്നത്.
അതേസമയം കരിയറിന്റെ തുടക്കത്തില്‍ തന്നെ വില്ലന്‍ വേഷം ചെയ്യുന്നതില്‍ തനിക്ക് ഭയമുണ്ടായിരുന്നുവെന്നാണ് രുക്മിണി വെളിപ്പെടുത്തുന്നത്. ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന പൊതുബോധമായിരുന്നു അതിന് കാരണം.
''ബുദ്ധിമുട്ടുള്ളൊരു തീരുമാനമായിരുന്നു. കാന്താര പോലൊരു സിനിമ ഓഫര്‍ ചെയ്യപ്പെടുന്നത് തന്നെ ആവേശകരമാണ്. ഋഷഭ് ഷെട്ടി സാര്‍ എന്നെ വിളിച്ച് പറഞ്ഞപ്പോള്‍ തന്നെ അതിയായ സന്തോഷം തോന്നി. അപ്പോഴാണ് നീയായിരിക്കും വില്ലന്‍ എന്ന് അദ്ദേഹം പറയുന്നത്. ചുറ്റുപാടുകളില്‍ നിന്നുമായി നമ്മള്‍ കേള്‍ക്കുന്ന കാര്യങ്ങളുണ്ട്. ആരും നേരിട്ട് ഇത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്യരുതെന്ന് പറയില്ല. പക്ഷെ ഒരു സോണില്‍ തന്നെ നില്‍ക്കാന്‍ ശ്രമിക്കണമെന്ന് പറയുന്നത് കേള്‍ക്കാം. അതിനാല്‍ സമ്മര്‍ദ്ധമുണ്ടായിരുന്നു'' രുക്മിണി പറയുന്നു.
''അതില്‍ നിന്നും പുറത്ത് വന്ന് ഇത് ഈ സിനിമയിലെ നിര്‍ണായക വേഷമാണ്, ഈ സിനിമയുടെ ഭാഗമാകണം, അത് വില്ലനായാലും ശരിയെന്നു തീരുമാനിക്കുക ഭയപ്പെടുത്തുന്നതായിരുന്നു. പിന്നെ ഒരു വര്‍ഷത്തേക്ക് അതേക്കുറിച്ചൊന്നും ചിന്തിച്ചില്ല. റിലീസ് അടുത്ത് വന്നതോടെയാണ് ആ ആശങ്ക വീണ്ടും പൊന്തി വന്നത്. എന്നെ കുറേക്കൂടി മെച്ചപ്പെട്ട മനുഷ്യനും, അനുഭവ സമ്പത്തുള്ള അഭിനേതാവും ആക്കിയെന്നത് ശരി തന്നെ. പക്ഷെ ഭാവിയില്‍ ചെയ്യാന്‍ പോകുന്ന വേഷങ്ങളെ ബാധിക്കുമോ എന്ന് ആശങ്കപ്പെട്ടു''.
എന്നാല്‍ സിനിമ റിലീസായതോടെ തന്റെ ആശങ്കകള്‍ മാറിയെന്നാണ് രുക്മിണി പറയുന്നത്. തന്റെ പ്രകടനത്തെ എല്ലാവരും അഭിനന്ദിക്കുകയാണ് ചെയ്തത്. നടിമാരും വ്യത്യസ്തമായ, വിവിധ ഷെയ്ഡുകളുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ഇന്ന് എല്ലാവരും പ്രോത്സാഹിപ്പിക്കുന്നു. അത് വലിയ മാറ്റമാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെ ആശങ്കകളില്ലെന്നും രുക്മിണി പറയുന്നു.
Rukmini Vasanth reveals she tensed to play villain in Kantara Chapter 1. she was scared, whether it will affect her future.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

