'എന്റെ കഥാപാത്രത്തിന് ഇത്രയും വലിയ സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല'; രുക്മിണി വസന്ത് പറയുന്നു

ആദ്യം കന്നഡത്തിലാണ് ആ സിനിമ റിലീസ് ചെയ്തത്.
Rukmini Vasanth
Rukmini Vasanthഎക്സ്
Updated on
1 min read

കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് രുക്മിണി വസന്ത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായതോടെ രുക്മിണി തെന്നിന്ത്യൻ സിനിമാ ലോകത്ത് സെൻസേഷനായി മാറി. ബീർബൽ എന്ന കന്നഡ ചിത്രത്തിലൂടെയാണ് രുക്മിണി കരിയർ ആരംഭിക്കുന്നത്. രക്ഷിത് ഷെട്ടി നായകനായെത്തിയ സപ്ത സാ​​ഗദരാച്ചെ എലോ എന്ന ചിത്രത്തിലൂടെയാണ് രുക്മിണി കൂടുതൽ ശ്രദ്ധേയായത്.

ചിത്രത്തിലെ പ്രിയ എന്ന രുക്മിണിയുടെ കഥാപാത്രത്തെ കന്നഡ സിനിമാ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഭാവിയിൽ വരുന്ന സിനിമകളിലും അത് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് രുക്മിണിയിപ്പോൾ. തനിക്ക് സ്വയം ഒരു പാത്ര സൃഷ്ടി നടത്താന്‍ ഒരു സിനിമയിലും കഴിയില്ലെന്നാണ് നടി പറയുന്നത്.

"ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രിയ എന്ന എന്റെ കഥാപാത്രത്തിന് ഇത്രയും വലിയ സ്വീകരണം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ആദ്യം കന്നഡത്തിലാണ് ആ സിനിമ റിലീസ് ചെയ്തത്. അതിന് ലഭിച്ച സ്വീകാര്യത കണ്ടിട്ട് തമിഴിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു. അതുകൊണ്ട് ആ കഥാപാത്രം ദക്ഷിണേന്ത്യയില്‍ ആകമാനം ചര്‍ച്ച ചെയ്യപ്പെട്ടു".- രുക്മിണി പറഞ്ഞു.

Rukmini Vasanth
'ദേവി എന്താണ് ദുഃഖിച്ചിരിക്കുന്നത്'; മൂക്കുത്തി അമ്മൻ 2 ഫസ്റ്റ് ലുക്ക്

വിജയ് സേതുപതിക്കൊപ്പം എയ്സ് എന്ന സിനിമയില്‍ അഭിനയിച്ച രുക്മിണി വസന്ത് വിജയ് സേതുപതിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും പങ്കുവെച്ചു. "ഒരു നടിയായി എന്റെ പ്രയാണം തുടങ്ങുന്നതേയുള്ളൂ. അദ്ദേഹത്തെപ്പോലെ മികവോടെ ഒരു രംഗത്ത് അഭിനയിക്കാന്‍ മാത്രമുള്ള അനുഭവമൊന്നും എനിക്കിനിയും ആയിട്ടില്ല. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഈട് നല്‍കുവാന്‍ ഞാനും ശ്രമിച്ചിരുന്നു.

Rukmini Vasanth
'ഉറങ്ങാന്‍ കഴിയുന്നില്ല, സിനിമ കാണുന്നതും കുറഞ്ഞു; ശാലിനിയുടെ പിന്തുണയാണ് കരുത്ത്'; രോഗാവസ്ഥയെക്കുറിച്ച് അജിത് കുമാര്‍

അദ്ദേഹത്തില്‍ നിന്നും ധാരാളം പഠിച്ചെടുക്കുവാന്‍ കഴിഞ്ഞു. അതൊരു നേട്ടം തന്നെ". രുക്മിണി കൂട്ടിച്ചേർത്തു. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ കാന്താര ചാപ്റ്റർ 1 ആണ് രുക്മിണി നായികയായി ഒടുവിൽ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. കനകവതി എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

Summary

Cinema News: Actress Rukmini Vasanth talks about Sapta Sagaradaache Ello.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com