'ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്തവർ'; സൈബർ ആക്രമണം രൂക്ഷമായി, വിശദീകരണവുമായി കജോൾ

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് പറയാനാണ് താൻ ശ്രമിച്ചത് എന്നാണ് കജോൾ പറഞ്ഞത്
കജോൾ‌/ഫോട്ടോ: ഫെയ്സ്ബുക്ക്
കജോൾ‌/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

രാജ്യം ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണെന്ന ബോളിവുഡ് നടി കജോളിന്റെ പരാമർശം വൻ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരത്തെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ്. അതിനിടെ വിശദീകരണവുമായി താരം തന്നെ രം​ഗത്തെത്തി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് പറയാനാണ് താൻ ശ്രമിച്ചത് എന്നാണ് കജോൾ പറഞ്ഞത്. 

"ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകാണ്. മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത. അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും"- എന്നാണ് കജോൾ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. 

അതിനു പിന്നാലെ താരത്തിന് നേരെ രൂക്ഷ വിമർശനം ഉയർന്നു. സ്‌കൂൾ വിദ്യാഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണ് കജോൾ എന്നായിരുന്നു വിമർശനം. ബോളിവുഡ് വിദ്യാഭ്യാസമില്ലാത്തവരുടെ താവളമാണെന്നും കമന്റുകൾ വന്നു. അതോടെയാണ് വിശദീകരണവുമായി കജോൾ എത്തിയത്.   'വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ പറ്റിയും ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയ നേതാക്കളെയും തരംതാഴ്ത്തുക എന്നതല്ല എന്റെ ഉദ്ദേശം, രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന ചില മഹത്തായ നേതാക്കൾ നമുക്കുണ്ട്.'- എന്നാണ് താരം പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com