'നിങ്ങള്‍ പാപ്പരാസികള്‍ അല്ലേ... നിങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്താം'; യൂട്യൂബര്‍മാര്‍ക്ക് 'പണി'കൊടുത്ത് സാബുമോന്‍

''ഞങ്ങള്‍ സെലിബ്രിറ്റികള്‍ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വിഡിയോ എടുക്കുന്നത്' എന്നായിരുന്നു മൊബൈല്‍ ക്യാമറ സംഘത്തിലെ ഒരു സ്ത്രീ വിഡിയോയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചത്. 'നിങ്ങള്‍ പാപ്പരാസികള്‍ അല്ലേ...''
Sabumon Abdusamad
Sabumon Abdusamad facebook
Updated on
1 min read

പൊതുഇടങ്ങളിലും സെലിബ്രിറ്റികളുടെ പാര്‍ട്ടികളിലുമൊക്കെ എത്തുന്ന പ്രശസ്തരായ വ്യക്തികളെ പിന്തുടര്‍ന്ന് വിഡിയോ പകര്‍ത്തി ദ്വയാര്‍ത്ഥ തലക്കെട്ടുകളോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന യുട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് നടന്‍ സാബുമോന്‍ അബ്ദുസമദ്. തന്റെ വിഡിയോ പകര്‍ത്താനെത്തിയ ആളുകളുടെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് പങ്കു വെച്ചാണ് സാബുമോന്‍ 'പകരം വീട്ടിയത്. സാബുമോന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ സംഘത്തിലെ ചിലര്‍ മുഖം പൊത്തി മാറുകയും ചിലര്‍ മാസ്‌ക് ധരിച്ച് ഇരുട്ടിലേക്ക് മാറുകയും ചെയ്തു.

'ഞങ്ങള്‍ സെലിബ്രിറ്റികള്‍ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വിഡിയോ എടുക്കുന്നത്' എന്നായിരുന്നു മൊബൈല്‍ ക്യാമറ സംഘത്തിലെ ഒരു സ്ത്രീ വിഡിയോയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചത്. 'നിങ്ങള്‍ പാപ്പരാസികള്‍ അല്ലേ... അപ്പോള്‍ നിങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്താം' എന്നായിരുന്നു സാബുവിന്റെ പ്രതികരണം. മാസ്‌ക് ധരിച്ചും മുഖം മറച്ചും ചിലര്‍ സാബുമോന്റെ ക്യാമറയില്‍ നിന്ന് ഓടിമറഞ്ഞു. സാബുവിന്റെ ക്യാമറ ഒഴിവാക്കി നടന്നു പോയ ഒരാളെ പിന്തുടര്‍ന്ന് ചില ചോദ്യങ്ങളും സാബുമോന്‍ ഉന്നയിക്കുന്നുണ്ടായിരുന്നു.

Sabumon Abdusamad
'ഞാന്‍ മരിച്ചാലെങ്കിലും ഇവിടുത്തെ സിസ്റ്റം മാറുമോ എന്നു നോക്കാം; എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം ആ വ്യക്തിക്ക്'

വിഡിയോ എടുക്കുന്ന ആളുകളില്‍ ഒരാളോട് ഒരു യുട്യൂബ് ചാനലില്‍ നിന്നല്ലേ എന്ന് സാബുമോന്‍ ചോദിച്ചപ്പോള്‍ അത് കാണാറുണ്ടോ എന്നാണ് അയാള്‍ തിരിച്ചു ചോദിച്ചത്. പെണ്ണുങ്ങളുടെ വിഡിയോ വേറെ ആംഗിളില്‍ എടുക്കുന്നത് കാണാറുണ്ട് എന്നും എന്റെ ലോ ആംഗിള്‍ വിഡിയോ എടുത്തോളൂ എന്നും സാബുമോന്‍ പറഞ്ഞു. ചിത്രീകരിച്ച വിഡിയോ സാബുമോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കയ്യില്‍ ഫോണുമായി എവിടെയും ചെന്ന് അവയവങ്ങളും ചലനങ്ങളും പകര്‍ത്തി കഴുകന്മാര്‍ക്ക് ഇട്ടുകൊടുക്കുന്ന മാധ്യമ സിങ്കങ്ങള്‍ ഇവരാണ് എന്ന കുറിപ്പോടെയാണ് സാബുമോന്‍ വിഡിയോ പങ്കുവച്ചത്.

Sabumon Abdusamad
നടന്‍ ആസിഫ് ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

കയ്യിലുള്ള ഫോണുമായി എവിടെയും കേറും, എന്തും ചോദിക്കും, പറഞ്ഞതും പറയാത്തതും എല്ലാം ചേര്‍ത്ത് കൊടുക്കും. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയില്‍ പകര്‍ത്തി കഴുകന്മാര്‍ക്ക് ഇട്ട് കൊടുക്കും. അത് ഞങ്ങളുടെ സ്വാതന്ത്ര്യം ആണെന്ന് പറയുന്ന പാരലല്‍ വേള്‍ഡിലെ മാധ്യമ സിങ്കങ്ങള്‍. ഫോണ്‍ ഒരണ്ണം അവരുടെ നേര്‍ക്ക് തിരിഞ്ഞപ്പോള്‍ മുഖം പൊത്തിയും, മറച്ചും, മുഖം മൂടി അണിഞ്ഞും, ഇരുട്ട് വാക്കിലേക്ക് ഓടി തള്ളുന്നു.' സാബുമോന്‍ കുറിച്ചു.

സാബുമോന്‍ പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വിഡിയോ പങ്കുവെച്ച സാബുമോനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്യുന്നത്. പലപ്പോഴും ഇത്തരം ഓണ്‍ലൈന്‍ ക്യാമറാ ടീം അതിരുവിടാറുണ്ടെന്നും ഇവര്‍ക്കൊരു പണി ആവശ്യമാണെന്നുമാണ് കമന്റുകള്‍. മുമ്പ് നടി മാളവിക മേനോന്‍ ഓണ്‍ലൈന്‍ വിഡിയോ സംഘത്തിന്റെ വീഡിയോ പങ്കുവച്ചിരുന്നു.

Summary

Actor Sabumon Abdusamad has taken action against YouTubers who share videos on social media with ambiguous captions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com