'ശരിക്കുമുള്ള മലര്‍ മിസ് ഇതാ ഇവിടെയുണ്ട്...'; പ്രണയകഥ വെളിപ്പെടുത്തി അല്‍ഫോണ്‍സ് പുത്രന്‍

പ്രേമത്തിലെ മലര്‍ മിസ്സിനെ മലയാളി ഒരുകാലത്തും മറക്കില്ലെന്നുറപ്പാണ്
Premam
Premamഫെയ്സ്ബുക്ക്
Updated on
1 min read

പാന്‍ ഇന്ത്യന്‍ വാക്ക് പ്രയോഗത്തില്‍ വരുന്നതിന് വര്‍ഷങ്ങള്‍ മുമ്പേ മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ വിജയമായിരുന്നു പ്രേമം. നിവിന്‍ പോളി നായകനായ ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതി. മലയാളത്തിന്റെ യുവനടന്മാര്‍ക്കിടയില്‍ നിവിന്‍ പോളിയ്ക്ക് കേരളത്തിന് പുറത്തും മാര്‍ക്കറ്റുള്ള താരമാക്കിയ ചിത്രമായിരുന്നു പ്രേമം.

Premam
ഡ്രൈവര്‍ക്ക് മാത്രമല്ല, ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കി; ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിച്ച പ്രതിഭ; വൈറലായി കുറിപ്പ്

ബോക്‌സ് ഓഫീസിലെ വിജയത്തിനുമപ്പുറം, പ്രേമം അക്കാലത്തെ യുവത്വത്തിലുണ്ടാക്കിയ സ്വാധീനം സമാനതകളില്ലാത്തതാണ്. ചിത്രത്തിലഭിനയിച്ച താരങ്ങളുടെയെല്ലാം ജീവിതം ഒരൊറ്റ വെള്ളിയാഴ്ചയില്‍ മാറി മറയുന്നത് കണ്ടു. പ്രേമത്തിലൂടെയാണ് തെന്നിന്ത്യയുടെ താരറാണി സായ് പല്ലവി അരങ്ങേറുന്നത്. സായ് പല്ലവിയുടെ മലര്‍ എന്ന കഥാപാത്രത്തെ ആരാധകര്‍ നെഞ്ചേറ്റി. സ്വപ്‌നം കാണുന്നതിനും അപ്പുറത്തുള്ള തുടക്കമായിരുന്നു സായ് പല്ലവിയുടേത്.

Premam
'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ'; ബേസിലിനോട് നസ്ലെന്‍; ചിരിപടര്‍ത്തി 'അതിരടി' മറുപടി; ഒപ്പം ചേര്‍ന്ന് ടൊവിനോയും!

പ്രേമത്തിലെ മലര്‍ മിസ്സിനെ മലയാളി ഒരുകാലത്തും മറക്കില്ലെന്നുറപ്പാണ്. മലയാളി മാത്രമല്ല, കേരളത്തിന് പുറത്തും ഇന്നും മലര്‍ മിസ്സിനെ ആരാധകര്‍ ഏറെ സ്‌നേഹിക്കുന്നുണ്ട്. പ്രേമത്തേയും മലര്‍ മിസ്സിനേയും കുറിച്ച് സംസാരിക്കാതെ സായ് പല്ലവിയുടെ ഒരു അഭിമുഖവും കടന്നു പോകാറില്ല. സായ് പല്ലവിയെ താരമാക്കിയ, കള്‍ച്ചര്‍ ഐക്കണായി മാറിയ മലര്‍ എന്ന കഥാപാത്രത്തിന് പിന്നിലെ പ്രചോദനം എന്താണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

തന്റെ കാമുകിയും പിന്നീട് ജീവിതപങ്കാളിയുമായ അലീനയാണ് മലരിന് പ്രചോദനമായതെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് പുരസ്‌കാര വേദിയിലാണ് അല്‍ഫോണ്‍സ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്. ''പ്രണയവിവാഹം ആയിരുന്നു എന്റേത്. ചെന്നൈയില്‍ പഠിച്ചിരുന്നപ്പോള്‍ അലീന സ്‌റ്റെല്ല മേരീസില്‍ പഠിക്കുകയായിരുന്നു. പ്രേമം സിനിമയ്ക്ക് ശേഷമായിരുന്നു വിവാഹം. പ്രേമം സിനിമയിലെ മലര്‍ എന്ന കഥാപാത്രത്തിന് പ്രചോദനമായത് അലീന ആയിരുന്നു. മുഴുവനല്ല, അല്‍പ്പം മാത്രം'' അല്‍ഫോണ്‍സ് പറയുന്നു.

നേരം സിനിമ ചെയ്യുന്ന സമയത്താണ് അലീനയെ കണ്ടുമുട്ടിയത്. സിനിമയ്ക്ക് ശേഷമാണ് സംസാരിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം വീട്ടില്‍ പറഞ്ഞുവെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. പ്രേമത്തിന് ശേഷം 2015ലായിരുന്നു വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.

Summary

Sai Pallavi's Malar from Premam was inspired by Alphonse Puthren's wife Aleena.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com