'നട്ടെല്ലിന് വെട്ടേറ്റു, കാലിന് ഫീലിങ് നഷ്ടമായി, എന്നന്നേക്കുമായി കിടപ്പിലായേനെ'; ആ രാത്രി ഇന്നും ഭയപ്പെടുത്തുവെന്ന് സെയ്ഫ് അലി ഖാന്‍

എനിക്ക് ഒമ്പത് ജീവിതം ഉണ്ടെന്ന് ഞാന്‍ കരുതുന്നു.
Saif Ali Khan
Saif Ali Khanഫയല്‍
Updated on
1 min read

ബോളിവുഡിനേയും സിനിമാ ലോകത്തേയും പിടിച്ചുലച്ച സംഭവമായിരുന്നു സെയ്ഫ് അലി ഖാനെതിരായ ആക്രമണം. താരത്തിന്റെ വീട്ടില്‍ നുഴഞ്ഞു കയറിയ അക്രമി താരത്തെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ചോരയൊലിപ്പിച്ച് മകനൊപ്പം ആശുപത്രിയിലെത്തിയ സെയ്ഫ് അലി ഖാന്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

Saif Ali Khan
'ഈ മുറിവുകൾ നിങ്ങൾക്കായി...'; 10 വർഷങ്ങൾക്ക് ശേഷം മാറിടത്തിലെ മുറിപ്പാടുകൾ പരസ്യമാക്കി ആഞ്ജലീന ജോളി

അക്രമിയുമായുള്ള മല്‍പ്പിടുത്തതില്‍ ഗുരുതരമായി തന്നെ പരുക്കേറ്റിരുന്നു സെയ്ഫിന്. കഴുത്തിനും നട്ടെല്ലിനും പരുക്കേറ്റു. താന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും എന്നന്നേക്കുമായി കിടപ്പിലായിപ്പോകാന്‍ വരെ സാധ്യത ഉണ്ടായിരുന്നുവെന്നാണ് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ പറയുന്നത്.

Saif Ali Khan
കരീന മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുന്നതില്‍ അസൂയ; റാണി മുഖര്‍ജി നല്‍കിയ ഉപദേശത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്‍

''രക്ഷപ്പെടാന്‍ സാധിച്ചത് ഭാഗ്യം കൊണ്ടാണ്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്റെ നട്ടെല്ലിന് ഒരു വെട്ടേറ്റിരുന്നു. അതുകാരണം പരാലിസിസ് വന്നേനെ. കുറച്ച് സമയത്തേക്ക് എനിക്ക് കാലില്‍ ഫീലിങ് എല്ലാം നഷ്ടമായിരുന്നു. എന്നന്നേക്കുമായി കിടപ്പിലായിപ്പോവുക എന്ന ചിന്ത തന്നെ എന്നെ ഇപ്പോഴും ഭയപ്പെടുത്തുന്നതാണ്. ഞാന്‍ മാറിയോ എന്നറിയില്ല. പക്ഷെ ആരോഗ്യവാനായി എന്നതില്‍ സ്വയം അഭിനന്ദിക്കുന്നു. അതിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു'' സെയ്ഫ് പറയുന്നു.

തന്റെ ജീവിതം പ്രിവിലേജ് ആണെന്നായിരുന്നു എല്ലാ കാലത്തും കരുതിയിരുന്നത്. എന്നാല്‍ ഈ അനുഭവം ആ ചിന്തയെ ഭയപ്പെടുത്തിയിട്ടുണ്ടെന്നും സെയ്ഫ് അലി ഖാന്‍ പറയുന്നു. ''എല്ലാ ദിവസവും ഒരു അനുഗ്രഹമാണ്. എന്റേത് പ്രത്യേക തരം ജീവിതമായിരുന്നു. പ്രിവിലേജ് ആണെന്ന് അറിയാം. നമ്മുടെ ജീവിതം ലഭിക്കാന്‍ തന്നെ നമ്മള്‍ ഭാഗ്യവാന്മാരാണെന്ന് മനസിലാക്കുന്നു'' താരം പറയുന്നു.

''എനിക്ക് ഒമ്പത് ജീവിതം ഉണ്ടെന്ന് ഞാന്‍ കരുതുന്നു. നാളെ ചിലപ്പോള്‍ ഞാന്‍ ഇല്ലാതാകും. അപ്പോള്‍ നിങ്ങള്‍ക്ക് പറയാം, അയാള്‍ തനിക്ക് ഒമ്പത് ജീവിതം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന്.'' എന്ന് തമാശ പറയുകയും ചെയ്യുന്നുണ്ട് സെയ്ഫ് അലി ഖാന്‍.

Summary

Saif Ali Khan says he still feels frightened about the night of attack. he could have been bedridden.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com