16 വർഷത്തെ കാത്തിരിപ്പ്, സജി സുരേന്ദ്രന് ഇരട്ടക്കുഞ്ഞുങ്ങൾ

സജി സുരേന്ദ്രൻ തന്നെയാണ് ഭാര്യ സംഗീത ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കിയ സന്തോഷം ആരാധകർക്കായി പങ്കുവെച്ചത്
സജി സുരേന്ദ്രനും ഭാര്യ സം​ഗീതയും/ ഫേയ്സ്ബുക്ക്
സജി സുരേന്ദ്രനും ഭാര്യ സം​ഗീതയും/ ഫേയ്സ്ബുക്ക്
Updated on
1 min read

സംവിധായകന്റെ സജി സുരേന്ദ്രന് കുഞ്ഞ് പിറന്നു. 16 വർഷത്തെ കാത്തിരിപ്പിനൊടുലിലാണ് അദ്ദേഹം അച്ഛനായത്. സജി സുരേന്ദ്രൻ തന്നെയാണ് ഭാര്യ സംഗീത ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കിയ സന്തോഷം ആരാധകർക്കായി പങ്കുവെച്ചത്. രണ്ട് ആൺകുട്ടികളാണ്. 

ചിലപ്പോൾ അത്ഭുതം ഇരട്ടയായും വരും, ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആൺകുട്ടികളാണ്. ദൈവത്തിനു നന്ദി- സജി കുറിച്ചു. മക്കളുടെ കുഞ്ഞു കാലുകളുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. 

2005ലാണ് സജിയും സംഗീതയും വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ഒടുവിലായിരുന്നു വിവാഹം. സ്‌കൂൾ കാലഘട്ടം മുതലുള്ള പ്രണയമായിരുന്നു ഇരുവരുടേതും. ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെ സജി സംവിധായകനാവുന്നത്. ഫോര്‍ ഫ്രണ്ട്‌സ്, കുഞ്ഞളിയന്‍, ഷീ ടാക്സി എന്നിവയാണ് മറ്റു ചിത്രങ്ങൾ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com