

നെഗറ്റീവ് റിവ്യൂ കാരണം തന്റെ പുതിയ സിനിമ ഖൽബ് കാണാൻ കാണികൾ എത്തുന്നില്ലെന്ന് സംവിധായകൻ സാജിദ് യാഹിയ. ഖൽബ് ഒഴിഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്നത് തന്റെ ഹൃദയം തകർക്കുന്നു എന്നാണ് സാജിദ് യാഹിയ ഫെയ്സ്ബുക്കിൽ കുറിച്ചത്. പരിഹാസങ്ങളും പുച്ഛവും നിറഞ്ഞ വാക്കുളും പേറി അടുത്ത ഇരയെ തേടി അവർ പോകുമ്പോൾ ബാക്കിയാകുന്നത് എന്റെ സ്വപ്നമാണെന്നും അദ്ദേഹം കുറിച്ചു.
‘ആ പച്ച കള്ളങ്ങൾ എന്റെ ഹൃദയം തകർക്കുന്നു. ഖൽബ് ഒഴിഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്...ഇന്നല്ലെങ്കിൽ നാളെ അതും അവസാനിക്കും. കുറേ പരിഹാസങ്ങളും പുച്ഛവും നിറഞ്ഞ വാക്കുളും പേറി അടുത്ത ഇരയെ തേടി അവരും പോകും. ബാക്കിയാകുന്നത് എന്റെ ‘ഖൽബ്’ എന്ന സ്വപ്നം മാത്രമാണ്. പിന്നെ അത് കാണാതെ പോയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്ന അതിന്റെ യഥാർഥ പ്രേക്ഷകരും. എനിക്ക് ഉറപ്പുണ്ട് അവരിലേക്ക് ഖൽബിന്റെ മിടിപ്പുകൾ എന്നെങ്കിലുമൊക്കെ എത്തുമെന്ന്. പക്ഷേ ഇന്ന്, ഈ കീറി മുറിക്കലുകൾക്കുമപ്പുറത്ത്, സാധാരണ പ്രേക്ഷകനും ഞാനും തമ്മിലുള്ള, കൊടുക്കൽ വാങ്ങലുകളാണ് ഇല്ലാതെയായത്, തത്ക്കാലത്തേക്ക് എങ്കിലും എന്റെ ഖൽബിന്റെ മിടിപ്പും. കലയിൽ പൂർണതയില്ല. കലയെ കുറ്റപ്പെടുത്തുന്നതിലേ സമ്പൂർണതയുള്ളൂ. അതാണ് ഇവിടുത്തെ ഏറ്റവും ദയനീയമായ അവസ്ഥ. ഞാൻ മുന്നോട്ടുതന്നെ പോകും. നമ്മൾ എവിടെയെങ്കിലും വച്ചു കാണും.’- സാജിദ് യാഹിയ കുറിച്ചു.
ഒരു കൂട്ടം യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രമാണ് ഖൽബ്. കഴിഞ്ഞ ദിവസമാണ് ചിത്രം തിയറ്ററിലെത്തിയത്. ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവായിരുന്നു നിർമാണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates