സജ്നയ്ക്ക് നൽകിയ വാക്ക് പാലിച്ച് ജയസൂര്യ; 'സജ്നാസ് കിച്ചൺ' ഉദ്ഘാടനം ചെയ്ത് താരം

സജ്‌നയുടെ ഹോട്ടലായ 'സജ്നാസ് കിച്ചൺ' നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

വഴിയരികിൽ ബിരിയാണി കച്ചവടം നടത്തിയിരുന്ന ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ മലയാളികൾ മറന്നുകാണില്ല. ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ലൈവിൽ പൊട്ടിക്കരഞ്ഞ സജ്‌ന ഇപ്പോൾ സ്വപ്നം സഫലമായ സന്തോഷത്തിലാണ്. സജ്‌നയുടെ ഹോട്ടലായ 'സജ്നാസ് കിച്ചൺ' നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു. 

സജ്‌നയ്ക്ക് ഒരു ഹോട്ടൽ തുടങ്ങാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്യാമെന്ന് ജയസൂര്യ പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചിരിക്കുകയാണ് നടൻ ഇപ്പോൾ. 

"ദൈവത്തിന് തുല്യം കാണുന്ന ജയേട്ടനാണ് ഞങ്ങൾക്ക് ഹോട്ടലെടുത്ത് തന്നത്. അതിന്റെ കടപ്പാടും നന്ദിയുമുണ്ട്. എന്റെ മുന്നിലെ ദൈവമെന്ന് പറയുന്നത് ആപത്ഘട്ടത്തിലും പിടിച്ച് നിർത്തി പ്രശ്‌നങ്ങളൊക്കെ നേരിടാൻ തയ്യാറാവണം, എന്നാലെ ജീവിതത്തിൽ വിജയമുണ്ടാവു എന്ന് പറഞ്ഞ് കൂടെ നിന്ന ജയസൂര്യ സാറാണ്. എങ്ങിനെ നന്ദി പറയണം, ഈ കടപ്പാട് എങ്ങനെ വീട്ടണമെന്നൊന്നും എനിക്ക് അറിയില്ല. കാരണം എന്റെ ഏറ്റവും വലിയൊരു സ്വപ്‌നത്തിന് കൂട്ട് നിന്നു. അവസാനം വരെ പ്രതിസന്ധികളിലെല്ലാം തളരാതെ എന്നെ പിടിച്ച് നിർത്തി. ഒരു പാട് നന്ദിയുണ്ട്", സജ്ന പറഞ്ഞു.

ബിരിയാണി വിറ്റ് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ച സജനയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ സോഷ്യൽ മീഡിയയിൽ നിറഞ്ഞതാണ്. വഴിയോരക്കച്ചവടം ചിലർ മുടക്കിയതോടെ ഉണ്ടാക്കിയ ഭക്ഷണമെല്ലാം വീട്ടിലേക്ക് മടക്കികൊണ്ടുവരേണ്ടിവന്നു. കരഞ്ഞുതളർന്ന സജനയുടെ ലൈവ് വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് അന്ന് പിന്തുണയറിയിച്ചെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com