സലീമയ്ക്ക് ഓറല്‍ കാന്‍സര്‍; സമ്പാദ്യമില്ലാതെ, ഒറ്റയ്ക്ക് അതീജിവിക്കാന്‍ പാടുപെടുന്നു; സഹായം തേടി കുറിപ്പ്

കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി എന്നിവയ്ക്കിടയില്‍ അതിജീവിക്കാന്‍ അവര്‍ പാടുപെടുകയാണ്
Saleema
Saleema
Updated on
1 min read

കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയുന്ന നടി സലീമയ്ക്ക് വേണ്ടി സഹായം തേടി ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സെക്രട്ടറി ഉമ പ്രേമന്‍. കാര്‍സിനോമ എന്ന ഓറല്‍ കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയുകയാണ് സലീമ. അവിവാഹിതയും സമ്പാദ്യവുമില്ലാതെ, തുടര്‍ച്ചയായ കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി എന്നിവയ്ക്കിടയില്‍ അതിജീവിക്കാന്‍ അവര്‍ പാടുപെടുകയാണെന്നാണ് ഉമ പ്രേമന്‍ പറയുന്നത്.

Saleema
ആക്ഷന്‍ ഹീറോ ബിജു 2 ടൈറ്റില്‍ കേസ്; ഷംനാസുമായി സമവായ ചര്‍ച്ചയ്ക്കില്ലെന്ന് നിവിന്‍ പോളി

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഉമ സഹായം അഭ്യര്‍ത്ഥിച്ചത്. 'അടിയന്തര അപ്പീല്‍: സലീമയുടെ ഓറല്‍ ക്യാന്‍സറിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുക. 1995-ല്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ശേഷം, മുന്‍ നടിയായ സലീമ ഒറ്റയ്ക്ക് ഓറല്‍ ക്യാന്‍സറുമായി പോരാടുകയാണ്. അവിവാഹിതയും സമ്പാദ്യവുമില്ലാതെ, തുടര്‍ച്ചയായ കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി എന്നിവയ്ക്കിടയില്‍ അതിജീവിക്കാന്‍ അവര്‍ പാടുപെടുകയാണ്'' ഉമ പ്രേമന്‍ പറയുന്നു.

Saleema
കുറേക്കാലം മണം തിരിച്ചറിയാനാകില്ലായിരുന്നു, ഇപ്പോള്‍ കുറച്ച് കിട്ടിത്തുടങ്ങിയിട്ടുണ്ട്'; തുറന്നു പറഞ്ഞ് മമ്മൂട്ടി

''പിന്തുണയോടെയും പ്രാര്‍ത്ഥനയോടെയും നമുക്ക് അവര്‍ക്കൊപ്പം അണിനിരക്കാം. നിങ്ങളുടെ അടിയന്തര സഹായം അവരുടെ ചികിത്സാ ചെലവുകള്‍ ലഘൂകരിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ നല്‍കുകയും ചെയ്യും'' എന്നും ഉമ പ്രേമന്‍ പറയുന്നു. സഹായിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ബന്ധപ്പെടാന്‍ നമ്പറും ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ല്‍സും പങ്കുവച്ചിട്ടുണ്ട്.

ഒരുകാലത്ത് മലയാളത്തിലും തമിഴിലുമെല്ലാം സജീവമായിരുന്നു സലീമ. ആരണ്യകം, നഖക്ഷതങ്ങള്‍ തുടങ്ങിയ സിനിമകൡലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സലീമ. തെലുങ്കിലൂടെ കരിയര്‍ ആരംഭിച്ച സലീമ കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം പോയ വര്‍ഷം രേഖാചിത്രം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരികെ വന്നിരുന്നു. എന്നാല്‍ ഇതിനിടെ താരം കാന്‍സര്‍ ബാധിതയാണെന്ന് കണ്ടെത്തുകയായിരുന്നു.

Summary

Saleema is sufferring from cancer. Post seeks help as she is alone and facing financial struggles.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com