സലിം കുമാറിന്റെ ‘ഈശ്വരാ വഴക്കില്ലല്ലോ’; പുസ്തകം പ്രകാശനം ചെയ്ത് കുഞ്ചാക്കോ ബോബൻ

നടൻ കുഞ്ചാക്കോ ബോബൻ നടനും സംവിധായകനുമായ രമേഷ് പിഷാരടിയ്ക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്
കുഞ്ചാക്കോ ബോബനും പിഷാരടിയും ചേർന്ന് പുസ്തകം പ്രകാശനം ചെയ്യുന്നു/ ഫെയ്സ്ബുക്ക്
കുഞ്ചാക്കോ ബോബനും പിഷാരടിയും ചേർന്ന് പുസ്തകം പ്രകാശനം ചെയ്യുന്നു/ ഫെയ്സ്ബുക്ക്
Updated on
1 min read

ലയാളത്തിന്റെ പ്രിയങ്കരനായ നടനാണ് സലിം കുമാർ. മിമിക്രി വേദിയിലൂടെ എത്തിയ താരം പിന്നീട് തന്റെ അഭിനയ പ്രകടനങ്ങളിലൂടെ അമ്പരപ്പിച്ചു. സംവിധായകൻ എന്ന നിലയിലും താരം കയ്യടി നേടിയിരുന്നു. ഇപ്പോൾ ജീവിതത്തിൽ മറ്റൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് താരം. എഴുത്തുകാരൻ എന്ന ലേബലാണ് താരം തന്റെ പേരിനൊപ്പം ചേർത്തത്. 

സലിം കുമാർ എഴുതിയ ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പുസ്തകം പ്രകാശനം ചെയ്തിരിക്കുകയാണ്. നടൻ കുഞ്ചാക്കോ ബോബൻ നടനും സംവിധായകനുമായ രമേഷ് പിഷാരടിയ്ക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. സലിം കുമാർ തന്നെയാണ് പുസ്തക പ്രകാശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നടൻ ധർമജൻ ബോൾ​ഗാട്ടി, സംവിധായകൻ ശ്രീജിത്തിത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. 

മമ്മൂട്ടിയാണ് പുസ്തകത്തിൽ അവതാരിക എഴുതിയിരിക്കുന്നത്. സലികുമാറിന്റെ അനുഭവകഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സലിം കുമാറിന്റെ ജന്മനാടായ ചിറ്റാട്ടുകര പൂയപ്പിള്ളി വിശ്വദയം ഹാളിൽ വച്ചായിരുന്നു പുസ്തക പ്രകാശനം നടന്നത്. കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും സോഷ്യൽ മീഡിയയില്‌‍ ഈശ്വരാ വഴക്കില്ലല്ലോയുടെ വിശേഷങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com