രാജ്പാല്‍ യാദവിനെ അപമാനിച്ച് അവതാരകന്‍; പിന്തുണയുമായി സല്‍മാന്‍ ഖാന്‍; 30 വര്‍ഷം ഇവിടെ നിന്നത് വെറുതയല്ലെന്ന് താരം!

ചെക്ക് കേസില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ചിരുന്നു രാജ്പാല്‍ യാദവ്
Salman Khan, Rajpal Yadav, Saurabh Dwivedi
Salman Khan, Rajpal Yadav, Saurabh Dwivedi
Updated on
1 min read

അവാര്‍ഡ് ഷോയ്ക്കിടെ നടന്‍ രാജ്പാല്‍ യാദവിനെ പരിഹസിച്ച സംഭവത്തില്‍ നടന് പിന്തുണയുമായി സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ദിവസം നടന്ന സ്‌ക്രീന്‍ അവാര്‍ഡ്‌സിനിടെയായിരുന്നു സംഭവം. സൗരഭ് ദ്വിവേദിയും സാക്കിര്‍ ഖാനുമായിരുന്നു അവതാരകര്‍. പരിപാടിക്കിടെ സൗരഭ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

'രാജ്പാല്‍ ഭായ്, ഡോളറും രൂപയും എത്രയൊക്കെ താഴേക്കും മുകളിലേക്കും പോയാലും നിങ്ങള്‍ക്ക് കടം വാങ്ങിയ അത്രയും തുക തന്നെ തിരിച്ചു കൊടുക്കേണ്ടി വരും' എന്നായിരുന്നു സൗരഭ് പറഞ്ഞത്. അവതാരന്റെ വാക്കുകള്‍ക്ക് രാജ്പാല്‍ യാദവിന്റെ മുഖഭാവം മാറുന്നതും സദസ് പൊട്ടിച്ചിരിക്കുന്നതുമെല്ലാം വിഡിയോയാല്‍ കാണാം.

വിഷയം എന്താണെന്ന് ഒന്ന് കേള്‍ക്കൂ, ഞാന്‍ വിഷയം എന്താണെന്ന് വിശദീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രാജ്പാല്‍ പറയുന്നതും വിഡിയോയിലുണ്ട്. ഈയ്യടുത്ത് ചെക്ക് കേസില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നു രാജ്പാലിന്. ഈ സംഭവത്തെ ഉന്നം വച്ചുള്ളതായിരുന്നു അവതാരകന്റെ തമാശ. പിന്നാലെ അവതാരകര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് സല്‍മാന്‍ ഖാന്‍ പിന്തുണയുമായെത്തിയത്.

''രാജ്പാല്‍ ഭായ്, നിങ്ങള്‍ 30 വര്‍ഷമായി ഇവിടെയുണ്ട്. ഞങ്ങളെല്ലാം വീണ്ടും വീണ്ടും നിങ്ങളെ വച്ച് സിനിമ ചെയ്തിട്ടുണ്ട്. കാരണം നിങ്ങള്‍ നിങ്ങളുടെ ജോലിയിലേക്ക് കൊണ്ടു വരുന്ന മൂല്യം അത്ര വലുതാണ്. നിങ്ങള്‍ക്ക് ഇനിയും ഒരുപാട് ജോലി കിട്ടും. ഈ ഡോളറിന്റെ അതേ നിരക്കില്‍ തന്നെ കിട്ടും. കിട്ടിക്കൊണ്ടിരിക്കും. ഇതാണ് സത്യം. ഒന്നോര്‍ക്കുക, ചിലപ്പോഴൊക്കെ ഒഴുക്കില്‍ പലതും വന്നു പോകും. ബുദ്ധിയില്‍ വെക്കുക. ഹൃദയം കൊണ്ട് ജോലി ചെയ്യുക. ഡോളര്‍ മേലെ പോയാലും താഴെ പോയാലും എന്താണ് വ്യത്യാസം, കൊടുക്കേണ്ടത് ഇന്ത്യയില്‍ തന്നെയല്ലേ'' എന്നായിരുന്നു സല്‍മാന്റെ പ്രതികരണം.

പിന്നാലെ സല്‍മാന്‍ ഖാന് നന്ദി പറഞ്ഞു കൊണ്ട് രാജ്പാലുമെത്തി. തന്റെ 30 വര്‍ഷത്തെ യാത്രയെ അംഗീകരിച്ചതിന് രാജ്പാല്‍ നന്ദി പറഞ്ഞു. അവതാരകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം അതിരുകടന്നതോടെ രാജ്പാല്‍ തന്നെ പ്രതികരണവുമായി എത്തുകയും ചെയ്തു. സാക്കിറും സൗരഭും തനിക്ക് സഹോദരന്മാരെപ്പോലെയാണ്. എന്നും ബഹുമാനമാണ് നല്‍കിയിട്ടുള്ളത്. സൗരഭ് തന്നെ സദസിനെ തനിക്ക് വേണ്ടി എഴുന്നേറ്റ് നിര്‍ത്തി കയ്യടിപ്പിച്ചിരുന്നുവെന്നും രാജ്പാല്‍ പറഞ്ഞു. സൗരഭിനെ വിമര്‍ശിക്കുമ്പോള്‍ വേദനിക്കുന്നത് തനിക്കാണെന്നും അദ്ദേഹം പറഞ്ഞു.

Summary

Salman Khan comes in support of Rajpal Yadav. The actor was insulted during an award show.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com