ടൈഗറിനെ ഇനി ആമസോണില്‍ കാണാം: സല്‍മാന്‍ ചിത്രം ഒടിടിയില്‍ എത്തി

ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക
ടൈഗറിനെ ഇനി ആമസോണില്‍ കാണാം: സല്‍മാന്‍ ചിത്രം ഒടിടിയില്‍ എത്തി
Updated on: 
1 min read

കഴിഞ്ഞ വര്‍ഷം ബോളിവുഡ് ബോക്‌സ് ഓഫിസില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ ചിത്രമാണ് സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 

സല്‍മാന്‍ ഖാന്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. 2023 നവംബര്‍ 12നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. 467 കോടി രൂപയാണ് ചിത്രം വാരിയത്. 

സല്‍മാന്‍ ഖാന്റെ സ്‌പൈ സീരീസായ ടൈഗറിന്റെ മൂന്നാം ഭാഗമാണ് ചിത്രം. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇമ്രാന്‍ ഹാഷ്മി വില്ലന്‍ കഥാപാത്രമായി എത്തി. മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ആദിത്യ ചോപ്രയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER