'കോടികൾ ആസ്തിയുണ്ടായിട്ടും ഇപ്പോഴും താമസിക്കുന്നത് ഒറ്റ മുറി ഫ്ലാറ്റിൽ'; കാരണം പറഞ്ഞ് സൽമാൻ ഖാൻ

ഒരു വലിയ വീട്ടിലേക്ക് മാറുന്നത് എനിക്ക് ഒരിക്കലും പ്രധാനപ്പെട്ട കാര്യമല്ല.
Salman Khan
Salman Khanഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് സൽമാൻ ഖാൻ. അവിവാഹിതനായ സൽമാന് ഇന്ന് 2,900 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വിവരം. ഒരു സിനിമയ്ക്ക് 100 മുതൽ 150 കോടി രൂപ വരെയാണ് നടൻ പ്രതിഫലം വാങ്ങുന്നത്. അതിനൊപ്പം ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ, ബിഗ് ബോസ് അവതാരകൻ എന്നീ നിലകളിലും നല്ലൊരു തുക അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നുണ്ട്.

ബോളിവുഡിലെ പകുതിയിലേറെ താരങ്ങളും തങ്ങളുടെ പ്രതിഫലം ചെലവഴിക്കുന്നത് പോലും വിദേശത്തും ഇന്ത്യയിലുമായി കോടികൾ മുടക്കി പടുകൂറ്റൻ ആഢംബര വീടുകൾ നിർമിക്കാൻ വേണ്ടിയാണ്. എന്നാൽ ഇത്രയും ആസ്തിയുള്ള സൽമാൻ ഖാൻ ഇപ്പോഴും താമസിക്കുന്നത് ഒറ്റ മുറിയുള്ള മുംബൈയിലെ ഒരു ഫ്ലാറ്റിലാണ്.

സിനിമയിലെത്തി ഇത്ര വർഷം പിന്നിട്ടിട്ടും സ്ഥിരമായി താമസിക്കാനായി ഒരു ബം​ഗ്ലാവ് സൽമാൻ ഖാൻ വാങ്ങിയിട്ടില്ല. മുംബൈയിലെ മുപ്പത്തിയഞ്ച് റൂമുകളുള്ള ഫ്ലാറ്റിൽ ഒരു മുറിയുള്ള ഒരു ഫ്ലാറ്റിലാണ് സൽമാന്റെ താമസം. ഇപ്പോഴിതാ ആഢംബര വീടുകളോട് തനിക്ക് താല്പര്യം ഇല്ലാത്തതിന്റെ കാരണം പറയുകയാണ് നടൻ.

"ഞാൻ ഇപ്പോഴും 1 ബിഎച്ച്കെ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. അത് എനിക്ക് കുഴപ്പമില്ല, ഒരു വലിയ വീട്ടിലേക്ക് മാറുന്നത് എനിക്ക് ഒരിക്കലും പ്രധാനപ്പെട്ട കാര്യമല്ല. എനിക്ക് ആവശ്യമുള്ളതെല്ലാം എനിക്കുണ്ട്. ഒരു വലിയ വീട് നിങ്ങൾ ആരാണ് എന്നതിൽ ഒരു മാറ്റവും വരുത്തുന്നില്ല.

രാത്രിയിൽ സുഖമായി ഉറക്കം ലഭിച്ചാൽ മതി. അത് എവിടെ, എണ്ണം ഇതിലൊന്നും കാര്യമില്ല."- സൽമാൻ ഖാൻ പറഞ്ഞു. സമാധാനവും വ്യക്തിപരമായ സുഖവും തനിക്ക് വലിയ വീടുകൾ നൽകുന്നില്ലെന്നും നടൻ കൂട്ടിച്ചേർത്തു. ബാറ്റിൽ ഓഫ് ഗാൽവാൻ ആണ് സൽമാൻ ഖാന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

Summary

Cinema News: Bollywood Actor Salman Khan says he still lives in a 1 BHK apartment at an event in Dubai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com