'ല​ഗ് ജാ ​ഗലേ' പാടി സൽമാൻ ഖാൻ, ലതാജിക്കുള്ള ആദരം; വിഡിയോ വൈറൽ

ഇതിനോടകം 23 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

അന്തരിച്ച ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന് ആദരമർപ്പിച്ച് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ലതാ മങ്കേഷ്കറിന്റെ പ്രശസ്തമായ ​ഗാനങ്ങളിലൊന്നായ 'ല​ഗ് ജാ ​ഗലേ' ആലപിക്കുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്. 

വിഡിയോ കണ്ടത് 23 ലക്ഷത്തിലധികം പേർ

"ലതാജി നിങ്ങളെ പോലെ ഒരാളുമില്ല, ഒരാളുണ്ടാവുകയുമില്ല" എന്ന കുറിപ്പോടെയാണ് സൽമാൻ വീഡിയോ പോസ്റ്റ് ചെയ്തത്. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇതിനോടകം 23 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. 1964ൽ പുറത്തിറങ്ങിയ 'വോ കോൻ ദി' എന്ന ചിത്രത്തിനുവേണ്ടിയാണ് ലതാ മങ്കേഷ്കർ ഈ ​ഗാനം ആലപിച്ചത്. രാജാ മെഹന്ദി അലി ഖാൻ എഴുതിയ ഗാനത്തിന്റെ വരികൾക്ക് മദൻ മോഹനാണ് സംഗീതം നൽകിയിരിക്കുന്നത്.

നേരത്തെ ലത മങ്കേഷ്കറിനൊപ്പം ഒരു അവാർഡ് വേദി പങ്കിടുന്ന ചിത്രം പങ്കുവച്ച് സൽമാൻ ​ഗായികയ്ക്ക് ആദരം അർപ്പിച്ചിരുന്നു. "വാനമ്പാടി നിങ്ങളെ മിസ് ചെയ്യും. എന്നാൽ നിങ്ങളുടെ ശബ്ദം ഞങ്ങളോടൊപ്പം എന്നേക്കും ജീവിക്കും"എന്നാണ് താരം  കുറിച്ചത്. ഫെബ്രുവരി ആറിനാണ് കോവിഡിനെ തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളാൽ ലതാ മങ്കേഷ്കർ വിടപറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER