ഇത് സല്‍മാന്‍ ഖാന്‍ തന്നെയാണോ? വെപ്പുതാടിയും മുടിയുംവച്ച് സൂപ്പര്‍താരം റഷ്യയില്‍; വൈറല്‍

ഇത് സല്‍മാന്‍ ഖാന്‍ തന്നെയാണോ? വെപ്പുതാടിയും മുടിയുംവച്ച് സൂപ്പര്‍താരം റഷ്യയില്‍; വൈറല്‍
സൽമാൻ ഖാൻ ടൈ​ഗർ 3 ഷൂട്ടിങ്ങിനിടെ/ ഇൻസ്റ്റ​ഗ്രാം
സൽമാൻ ഖാൻ ടൈ​ഗർ 3 ഷൂട്ടിങ്ങിനിടെ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പുതിയ ചിത്രം ടൈഗര്‍ 3ന്റെ ചിത്രീകരണത്തിനായി റഷ്യയിലാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഇപ്പോള്‍ റഷ്യയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തിരിച്ചറിയാന്‍ പോലുമാകാത്ത ലുക്കിലാണ് താരത്തെ കാണുന്നത്. 

നീണ്ട വെപ്പുതാടിയും മുടിയും വെച്ച് തലയില്‍ കെട്ടുമായി നില്‍ക്കുകയാണ് സല്‍മാന്‍ ഖാന്‍. ഷൂട്ടിനു തയാറായി നില്‍ക്കുകയാണ് താരം. തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ലുക്കിലാണ് താരം. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സല്‍മാനൊപ്പം മരുമകനും സൊഹെയ്ല്‍ ഖാനിന്റെ മകനുമായ നിര്‍വാണ്‍ ഖാനെയും സല്‍മാനൊപ്പം കാണാം.

സൂപ്പര്‍ഹിറ്റായ ടൈഗറിന്റെ മൂന്നാം ഭാഗമാണ് ചിത്രം. ഇതില്‍ റോ ഏജന്റിന്റെ വേഷത്തിലാണ് സല്‍മാന്‍ എത്തുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയാവുന്നത്. സല്‍മാനൊപ്പം കത്രീനയും റഷ്യയിലേക്ക് പറന്നിരുന്നു. ഇമ്രാന്‍ ഖാഷ്മിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com