

നടി സാമന്തയും നിർമാതാവ് രാജ് നിദിമോറുവും തമ്മിലുള്ള വിവാഹ വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും രാജും വിവാഹിതരായിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരുടെയും ആസ്തിയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ.
സിനിമ, ഒടിടി, ബ്രാൻഡ് അംബാസഡർ, നിക്ഷേപങ്ങൾ, ബിസിനസ് എന്നിവയാണ് സാമന്തയുടെ വരുമാന സ്രോതസുകൾ. രചന, സംവിധാനം, നിർമാണം, ലാഭവിഹിതം എന്നിവയിൽ നിന്നാണ് രാജ് സമ്പത്തുണ്ടാക്കുന്നത്. ഈ വർഷത്തെ കണക്കുകൾ പ്രകാരം സാമന്തയുടെ സമ്പത്ത് ഏകദേശം 100 കോടി മുതൽ 110 കോടി വരെയാണ്.
മാത്രമല്ല തെന്നിന്ത്യയിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാൾ കൂടിയാണ് സാമന്ത. സിറ്റാഡല്‍: ഹണി ബണ്ണി' പോലുള്ള ഡിജിറ്റല്‍ സംരംഭങ്ങളില്‍ നിന്ന് മികച്ച പ്രതിഫലവും പ്രകടനവുമായി ബന്ധപ്പെട്ട ബോണസുകളും സാമന്തയ്ക്ക് ലഭിക്കുന്നുണ്ട്. ഫാഷന്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഭക്ഷണം, ജീവിതശൈലി ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളിലെ ബ്രാന്‍ഡുകളുടെ അംബാസഡര്‍ എന്ന നിലയില്‍ വന്‍തുക അവര്‍ നേടുന്നുണ്ട്.
ടെലിവിഷന്‍ പരസ്യങ്ങള്‍, ഡിജിറ്റല്‍ കാമ്പെയ്നുകള്‍, ദീര്‍ഘകാല ബ്രാന്‍ഡ് അംബാസഡര്‍ കരാറുകള്‍ എന്നിവയിലൂടെ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ അവര്‍ സമ്പാദിക്കുന്നു. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ബിസിനസ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും സാമന്ത നിക്ഷേപം നടത്തിയിട്ടുണ്ട്.
അഭിനയരംഗത്ത് സജീവമല്ലാത്തപ്പോഴും ആസ്തി വര്‍ധിക്കാന്‍ ഇതെല്ലാം സഹായകരമാകുന്നു. 83 കോടി മുതൽ 85 കോടി വരെയാണ് ഈ വർഷത്തെ കണക്കനുസരിച്ച് രാജ് നിദിമോറുവിന്റെ ഏകദേശ ആസ്തി. എഴുത്ത്, സംവിധാനം, നിര്‍മാണം എന്നിവയില്‍ നിന്നാണ് രാജിന് പ്രധാനമായും വരുമാനം ലഭിക്കുന്നത്.
'ദ് ഫാമിലി മാന്‍', 'ഫര്‍സി' തുടങ്ങിയ പ്രശസ്തമായ ഷോകളും സിനിമകളും മികച്ച വിജയമായി. മാത്രമല്ല, വരും വർഷങ്ങളിൽ ആഗോള പ്രൊജക്ടുകളും സഹ നിർമാണ സംരംഭങ്ങളും വരുന്നതോടെ അദ്ദേഹത്തിന്റെ ആസ്തി 100 കോടി രൂപയിലേക്ക് ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates