പേരില്‍ നിന്ന് 'അക്കിനേനി' വെട്ടി സാമന്ത, കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ

2017 ല്‍ നാഗചൈതന്യയെ വിവാഹം കഴിച്ചതോടെയാണ് സാമന്ത അക്കിനേനി കുടുംബത്തിന്റെ ഭാഗമായത്. അതോടെ തന്റെ സോഷ്യല്‍ മീഡിയയിലെ പേര് സാമന്ത അക്കിനേനി എന്നാക്കി മാറ്റിയിരുന്നു
സാമന്തയും നാ​ഗചൈതന്യയും/ ഇൻസ്റ്റ​ഗ്രാം
സാമന്തയും നാ​ഗചൈതന്യയും/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് സാമന്തയും നാഗചൈതന്യയും. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ സാമന്ത തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് സാമന്തയുടെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടിലെ പേരാണ്. തന്റെ പേരില്‍ നിന്ന് അക്കിനേനി എന്ന പേരു വെട്ടിരിക്കുകയാണ് താരം. 

2017 ല്‍ നാഗചൈതന്യയെ വിവാഹം കഴിച്ചതോടെയാണ് സാമന്ത അക്കിനേനി കുടുംബത്തിന്റെ ഭാഗമായത്. അതോടെ തന്റെ സോഷ്യല്‍ മീഡിയയിലെ പേര് സാമന്ത അക്കിനേനി എന്നാക്കി മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പേര് എസ് എന്നു മാത്രമാണ് കാണിക്കുന്നത്. ഇതോടെ സാമന്തയും അക്കിനേനി കുടുംബവും തമ്മില്‍ പ്രശ്‌നത്തിലാണെന്ന അഭ്യൂഹങ്ങള്‍ പടരാന്‍ തുടങ്ങി. 

ഫേയ്‌സ്ബുക്കില്‍ താരത്തിന്റെ പേര് സാമന്ത അക്കിനേനി എന്നു തന്നെയാണ് കാണിക്കുന്നത്. എന്തായാലും പെട്ടെന്നുണ്ടായ മാറ്റത്തെക്കുറിച്ച് താരം വിശദീകരണമൊന്നും നല്‍കിയിട്ടില്ല. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാവുന്നത്. അഭിനയത്തില്‍ ആക്റ്റീവാണ് ഇരുവരും. ഫാമിലി മാന്‍ വെബ് സീരീസിലാണ് സാമന്തയെ അവസാനം കണ്ടത്. ശാകുന്തളമാണ് പുതിയ ചിത്രം. ആമിര്‍ ഖാനൊപ്പം ലാല്‍ സിങ് ഛദ്ദറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നാഗചൈതന്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER