ബനാറസി സാരിയിൽ തിളങ്ങി സാമന്ത, വില 13,800 രൂപ

ക്രീം നിറത്തിലുള്ള ബാനറസി സാരിയായിരുന്നു താരത്തിന്റെ വേഷം
ബനാറസി സാരിയിൽ സാമന്ത/ ചിത്രം ഇൻസ്റ്റാ​ഗ്രാം
ബനാറസി സാരിയിൽ സാമന്ത/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Updated on
1 min read

ലയാളത്തിൽ ദേവ്‌ മോഹനും തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ശാകുന്തളം. പുതിയ ചിത്രത്തിന്റെ പ്രമേഷൻ തിരക്കിലാണ് താരങ്ങൾ. അതിനിടെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ എത്തിയ സാമന്തയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

ക്രീം നിറത്തിലുള്ള ബാനറസി സാരിയായിരുന്നു താരത്തിന്റെ വേഷം. പ്യൂർ കോട്ട സിൽക്കും ബറാസി കട്ട്‌വർക്കും സറി ബോർഡറുമുള്ള സാരി ധരിച്ചാണ് സാമന്ത എത്തിയത്. 13,800 രൂപയാണ് സാരിയുടെ വില. മിനിമൽ സോഫ് ​ഗ്ലാം മേക്കപ്പ്, ബേസിക് മസ്കാര ആൻഡ് ഐലൈനർ ചെയ്‌ത് വളരെ മിനിമൽ മേക്കപ്പിലായിരുന്നു താരം വന്നത്. സ്റ്റേറ്റ്മെന്റ് കമ്മലും മോതിരവുമായിരുന്നു ആക്സസറി. 

കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രം ഗുണശേഖർ ആണ് സംവിധാനം ചെയ്ത്. ചിത്രത്തിൽ ശകുന്തളയായാണ് താരം എത്തുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. അല്ലു അർജുന്റെ മകൾ അല്ലു അർഹ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ശാന്തുളത്തിനുണ്ട്. 

നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com