വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ നടി സാമന്തയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണങ്ങൾ ശക്തമാണ്. ഇതിനെ ശക്തമായി വിമർശിച്ചുകൊണ്ട് താരം രംഗത്തെത്തിയിരുന്നു. ഇപ്പോൾ സാമന്തയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി വനിത വിജയകുമാർ. ജീവിതം അമൂല്യമാണെന്നും നഷ്ടപ്പെടുത്തരുതെന്നുമാണ് വനിത കുറിച്ചത്.
"സമൂഹം എന്നൊന്നില്ല, നിന്റെ ജീവിതം ജീവിക്കൂ, ആളുകൾ നമ്മൾ പകർത്തുന്ന ചിത്രങ്ങളേ നോക്കൂ, വീഡിയോ വ്യത്യസ്തമായിരിക്കും. ജീവിതം വളരെ അമൂല്യമായതാണ് അതിനെക്കുറിച്ച് ആശങ്കപ്പെട്ട് നഷ്ടപ്പെടുത്തേണ്ടതല്ല..എന്തിനും ഒരു കാരണമുണ്ട്. മുന്നോട്ട് പോവുക. നിനക്ക് എല്ലാ കരുത്തും ആശംസിക്കുന്നു..."- വനിത കുറിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് നാലു വർഷം നീണ്ട ദാമ്പത്യബന്ധം സാമന്തയും നാഗ ചൈതന്യയും അവസാനിപ്പിച്ചത്. അതിനു പിന്നാലെയാണ് സാമന്തയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.
വ്യക്തിപരമായ ഒരു വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവര്‍ക്കും നന്ദി. അവര്‍ പറയുന്നത് തനിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന്. തനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ അബോര്‍ഷനുകള്‍ നടത്തിയെന്നും ഇപ്പോള്‍ ആരോപിക്കുന്നു.വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ തനിക്കല്‍പ്പം സമയം അനുവദിക്കുക. ഇത് എന്നെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ല- സാമന്ത കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates