സിനിമാ മേഖലയിൽ സ്ത്രീകൾ എല്ലാ കാര്യങ്ങൾക്കും ഇരട്ടി പോരാടേണ്ടി വരുമെന്ന് നടി സാമന്ത. മറ്റുള്ളവരെ കംഫർട്ടബിൾ ആക്കാനായി സ്ത്രീകൾ ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യാറുണ്ടെന്നും സാമന്ത കൂട്ടിച്ചേർത്തു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച് ഒരു ഇവന്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.
"നമ്മുടെ ഷെഡ്യൂളുകൾ, അഭിപ്രായങ്ങൾ, അഭിലാഷങ്ങൾ എല്ലാം നമ്മൾ അഡ്ജസ്റ്റ് ചെയ്യുന്നു, അതുകൊണ്ട് നമ്മുടെ ചുറ്റുമുള്ളവർ കംഫർട്ടബിൾ ആകുന്നു. നമ്മൾ അത് വളരെ സന്തോഷത്തോടെയും നല്ല മനസോടെയും ചെയ്യും. പലപ്പോഴും അതൊരു ത്യാഗമായി പോലും നമ്മൾ കണക്കാക്കാറില്ല.
ഒരേ കാര്യത്തിനായി സ്ത്രീകൾ പുരുഷന്മാരേക്കാൾ പത്ത് മടങ്ങ് കൂടുതൽ ക്ഷമാപണം നടത്താറുണ്ടെന്ന് നിങ്ങൾക്കറിയാമോ ?. ഒന്ന് സങ്കല്പിക്കൂ, പത്ത് മടങ്ങ് കൂടുതൽ. അതുകൊണ്ടാണ് ഇന്ന് രാത്രി ഞാനിത് പറയുന്നത്. അഡ്ജസ്റ്റ് ചെയ്യുന്നത് നിർത്തൂ. ഇത് ശ്രദ്ധിക്കുന്നതു കൊണ്ടാണ് ഞാനേറ്റവും താഴ്മയോടെ ഇതേക്കുറിച്ച് പറയുന്നത്.
നിർത്തൂ. കാരണം നിങ്ങൾ നേടിയെടുത്ത ഇടം ഏറ്റെടുക്കാൻ നിങ്ങൾ അർഹരാണ്. ക്രെഡിറ്റ് എന്ന് പറയുന്നത് ഒരു മോശം വാക്കല്ല. അഭിലാഷം എന്ന് പറയുന്നത് ഒരു സ്വഭാവ വൈകല്യമല്ല.
നന്ദിയോടെ ഒരു അഭിനന്ദനം സ്വീകരിക്കുന്നത് ഒരിക്കലും അഹങ്കാരമല്ല. ഇതാണ് സത്യം".- സാമന്ത പറഞ്ഞു. മാ ഇൻഡി ബംഗാരം ആണ് സാമന്തയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രം. രാജ് നിദിമോരു, സാമന്ത, ഹിമാങ്ക് ദുവുരു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates