ബൈസെക്ഷ്വൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാമന്ത; ഫിലിപ്പ് ജോൺ ചിത്രത്തിലൂടെ ഹോളിവുഡ് അരങ്ങേറ്റം 

ഫിലിപ്പ് ജോണിന്റെ ചിത്രത്തിൽ ഓഡിഷന് പോയതിനെക്കുറിച്ച് താരം തന്നെയാണ് അറിയിച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബാഫ്റ്റ അവാർഡ് ജേതാവായ സംവിധായകൻ ഫിലിപ്പ് ജോൺ സംവിധാനം ചെയ്യുന്ന 'അറേഞ്ച്‌മേന്റസ് ഓഫ് ലൗ' എന്ന ചിത്രത്തിലൂടെ നടി സാമന്ത റൂത്ത് പ്രഭു ഹോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ഫിലിപ്പ് ജോണിന്റെ ചിത്രത്തിൽ ഓഡിഷന് പോയതിനെക്കുറിച്ച് താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

'ഒരു പുതിയ ലോകം... 2009-ൽ യെ മായ ചേസേയ്ക്ക് വേണ്ടിയാണ് ഞാൻ അവസാനമായി ഓഡിഷൻ നടത്തിയത്. 12 വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ഓഡിഷനിൽ പോയി, അന്ന് അനുഭവപ്പെട്ട അതേ പേടി എനിക്കനുഭവപ്പെട്ടു... ബാഫ്റ്റ് അവാർഡ് നേടിയ, നീരൂപക പ്രശംസ നേടിയ, പ്രിയപ്പെട്ട സിരീസായ ഡൗണ്ടൺ ആബീയുടെ സംവിധായകൻ. ഫിലിപ്പ് ജോൺ... സാർ എന്നെ തിരഞ്ഞെടുത്തതിൽ സന്തോഷം കൊണ്ട് ഞാൻ തുളളിച്ചാടി. ഈ അവസരം തന്നതിന് നന്ദി. ആകാംഷയോടെയുളള യാത്ര ആരംഭിക്കാനായി എനിക്ക് കാത്തിരിക്കാനാവില്ല' സാമന്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 

ചിത്രത്തിൽ ബൈസെക്ഷ്വൽ തമിഴ് സ്ത്രിയായിട്ടാണ് സാമന്തയുടെ കഥാപാത്രം. തിമേറി എൻ മുറൈയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമെന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com