'ഞങ്ങളുടെ സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ്' മകന്റെ ചിത്രവുമായി സംവൃത 

ഇളയമകൻ രുദ്രക്ക് ഒരു വയസ്സ് തികഞ്ഞ സന്തോഷത്തെ കുറിച്ചാണ് നടി പറയുന്നത്
സംവൃതയുടെ മകൻ രുദ്ര/ ചിത്രം: ഇൻസ്റ്റ​ഗ്രാം
സംവൃതയുടെ മകൻ രുദ്ര/ ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കന്റെ ഒന്നാം പിറന്നാളിന് ചിത്രം പങ്കുവച്ച് ആരാധകരുമായി സന്തോഷം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക സംവൃത സുനിൽ. ഇളയമകൻ രുദ്രക്ക് ഒരു വയസ്സ് തികഞ്ഞ സന്തോഷത്തെ കുറിച്ചാണ് നടി പറയുന്നത്. ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന് എന്ന് കുറിച്ച് മകന്റെ ചിത്രം നടി പങ്കുവച്ചു. 

മൂത്തമകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.താരത്തിന്റെ ചിത്രത്തിന് നിരവധി ആരാധകരാണ് ആശംസകൾ നേർന്ന് കമന്റുകൾ കുറിച്ചിരിക്കുന്നത്.

അഖിൽ രാജ് ആണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിലുമായുളള സംവൃതയുടെ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന സംവൃത അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. മിനി സ്‌ക്രീനിൽ റിയാലിറ്റി ഷോ ജഡ്ജായും എത്തിയ സംവൃത ഭർത്താവിനും കുടുംബത്തിനും ഒപ്പം യൂ എസിൽ ആണ് ഉള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com