'ഇതെന്ത് വികൃതരൂപം, സംയുക്തയെ കളിയാക്കിയതാണോ?'; ആരാധകന്റെ വരയെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കി നടി

ആരാധകനുമായുള്ള സംയുക്തയുടെ കൂടിക്കാഴ്ച വൈറലായിരുന്നു
Samyuktha Menon
Samyuktha Menon
Updated on
1 min read

മലയാളത്തിലൂടെ താരമായി ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് സംയുക്ത മേനോന്‍. തെലുങ്കിലും മുന്‍നിര നായികയായി മാറാന്‍ സംയുക്തയ്ക്ക് സാധിച്ചിട്ടുണ്ട്. തെലുങ്കില്‍ നിരവധി ആരാധകരേയും സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. അങ്ങനൊരു ആരാധകനുമായുള്ള സംയുക്തയുടെ കൂടിക്കാഴ്ച കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Samyuktha Menon
'എടാ പാപി, ഇത്രേം ഒരുങ്ങി വന്നപ്പോ പൂ കൊള്ളാമെന്നോ ?'; ആരാധകന്റെ കമന്റിന് കീർത്തിയുടെ മറുപടി വൈറൽ

ഒരു പരിപാടിക്കിടെ താരത്തെ കാണാനെത്തിയ ആരാധകന്റെ വിഡിയോയാണ് വൈറലായത്. താന്‍ വരച്ച സംയുക്തയുടെ ചിത്രവുമായാണ് ആരാധകനെത്തിയത്. ആകാംഷയോടെ സംയുക്ത ആരാധകന് അരികിലെത്തുകയും ചിത്രം സ്വീകരിക്കുകയും ഒപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്യുന്നതാണ് വിഡിയോ. പക്ഷെ സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് ആരാധകന്‍ വരച്ച ചിത്രത്തിലാണ്.

Samyuktha Menon
'അഞ്ച് കല്യാണം സാരി മാറുന്ന പോലെ നടത്തിയാല്‍ പിള്ളേര് വെറുതെ ഇരിക്കുമോ?'; രേഖ രതീഷിനെതിരെ സത്യഭാമ

ചിത്രം സംയുക്തയെ പോലെയല്ലെന്നും വിരൂപമാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. പിന്നാലെ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞു. എങ്ങനെ തോന്നി ഇതും പിടിച്ച് വരാന്‍, തെന്നിന്ത്യന്‍ മോണാലിസയെ ഒടുവില്‍ കണ്ടെത്തി തുടങ്ങിയ പരിഹാസങ്ങളായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. ആരാധകന്‍ സംയുക്തയെ കളിയാക്കിയതാണോ എന്നും പലരും ചോദിച്ചിരുന്നു.

ഇപ്പോഴിതാ ആരാധകനെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി സംയുക്ത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ''അദ്ദേഹത്തിന്റെ സന്മനസ്സിനേയും പ്രയത്‌നത്തേയും ഞാന്‍ വിലമതിക്കുന്നു'' എന്നായിരുന്നു സംയുക്തയുടെ മറുപടി. ഇതോടെ താരത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തിലെ ഭംഗി നോക്കാതെ, അതിന് പിന്നിലെ ആരാധകന്റെ അധ്വാനത്തേയും സ്‌നേഹവും തിരിച്ചറിയാന്‍ സംയുക്തയ്ക്ക് സാധിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Summary

Samyuktha Menon gives reply to trolls for her fan's painting of her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com