വീണ്ടും ഞെട്ടിച്ച് സംയുക്തയുടെ യോ​​​ഗാഭ്യാസം; വിഡിയോ

നിരവധി ആരാധകരാണ് താരത്തിന്റെ മെയ്വഴക്കത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്
വീണ്ടും ഞെട്ടിച്ച് സംയുക്തയുടെ യോ​​​ഗാഭ്യാസം; വിഡിയോ
Updated on
1 min read

ലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സംയുക്ത വർമ. സിനിമയിലുണ്ടായിരുന്ന കുറച്ച് കാലം കൊണ്ടുതന്നെ മികച്ച കഥാപാത്രങ്ങളും സിനിമകളും സമ്മാനിക്കാൻ താരത്തിനായി. നടൻ ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷം സംയുക്ത സിനിമ ഉപേക്ഷിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

പ്രത്യേകിച്ച് ആരാധകരെ അമ്പരപ്പിക്കുന്നത് സംയുക്തയുടെ യോ​​ഗാഭ്യാസങ്ങളാണ്. പല പോസുകളിലുള്ള യോ​ഗ അഭ്യാസത്തിന്റെ വിഡിയോയും ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. കാലുകളും തലയും മാത്രം നിലത്തു കുത്തി ശരീരം മുഴുവൻ ഉയർത്തി വച്ചിരിക്കുകയാണ് താരം. അതിനിടെ ഒരു കാൽ ഉയർത്തി മറ്റേ കാലിന്റെ മുകളിൽ വയ്ക്കുന്നതും കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha Varma (@samyukthavarma) on

‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഉർധവ ധനുരാസനത്തിലേക്ക് മടങ്ങുക’ എന്ന അടിക്കുറിപ്പിലാണ് വിഡിയോ. നിശബ്ദതയിലാണ് താൻ പ്രാക്ടീസ് ചെയ്യുന്നതെന്നും വിഡിയോയിൽ മാത്രമാണ് ശബ്ദമുള്ളതെന്നും സംയുക്ത വ്യക്തമാക്കുന്നുണ്ട്. നിരവധി ആരാധകരാണ് താരത്തിന്റെ മെയ്വഴക്കത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ഏകദേശം 15 വർഷത്തോളമായി യോ​ഗ അഭ്യസിക്കുന്നയാളാണ് സംയുക്ത. മൈസൂരിൽ നിന്ന് താരം യോ​ഗയിൽ മികച്ച പരിശീലനം നേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com