ആ ദിവസത്തിന്റെ ഓർമയ്ക്ക്; രജിസ്റ്റർ വിവാഹത്തിന്റെ വിഡിയോ പങ്കുവച്ച് സന അൽത്താഫ്; 'അതിമനോഹരം'

ആരാധകരുടെ മനം കവരുകയാണ് വിഡിയോ
hakim shahjahan and sana althaf
ഹക്കിം ഷാജഹാനും സന അല്‍ത്താഫുംഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഡംബരങ്ങൾ ഒഴിവാക്കി വളരെ സിംപിളായ രജിസ്റ്റർ വിവാഹമാണ് നടി സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും തെരഞ്ഞെടുത്തത്. ഈ വർഷം മെയ് 17നായിരുന്നു വിവാഹം. ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത് സന പങ്കിവച്ച രജിസ്റ്റർ വിവാഹത്തിന്റെ വിഡിയോ ആണ്.

വിവാഹ ദിവസം രേഖപ്പെടുത്തിക്കൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്. വിവാഹത്തിനായി രജിസ്റ്റർ ഓഫിസിലേക്ക് വരുന്നതും അവിടെ വച്ചുള്ള നടപടി ക്രമങ്ങളും രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. എത്ര സിംപിളും മനോഹരവുമാണ് വിഡിയോ എന്നാണ് ആരാധകരുടെ കമന്റുകൾ. കോടികൾ മുടക്കി നടത്തുന്ന ആഡംബര വിവാഹ നിമിഷങ്ങളേക്കാൾ ഭംഗി ഈ വിഡിയോയ്ക്കുണ്ടെന്നും അവർ കുറിക്കുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് സനയും ഹക്കിമും വിവാഹിതരായത്. രജിസ്റ്റർ വിവാഹത്തിനു ശേഷം അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമായി വിവാഹസത്ക്കാരവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം ദമ്പതികൾ പുറത്തുവിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com