'മരിക്കാനായി പ്രാര്‍ത്ഥിച്ചു, ശത്രുവിനെപ്പോലും തിഹാറിലേക്ക് അയക്കരുത്'; ജയില്‍ ജീവിതത്തെപ്പറ്റി മോഹന്‍ലാല്‍ സിനിമയിലെ നടി

അജിത് നായകനായ മങ്കാത്ത, മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് സന്ദീപ വിര്‍ക്.
Sandeepa Virk
Sandeepa Virkഇന്‍സ്റ്റഗ്രാം
Updated on
1 min read

തിഹാര്‍ ജയിലിലെ അനുഭവങ്ങള്‍ പറഞ്ഞ് നടിയും സോഷ്യല്‍ മീഡിയ താരവുമായ സന്ദീപ വിര്‍ക്. 2025 ഓഗസ്റ്റിലാണ് സന്ദീപയെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്യുന്നത്. ആറ് കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലാണ് സന്ദീപ അകത്തായത്. നാല് മാസത്തിന് ശേഷമാണ് സന്ദീപയ്ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കുന്നതും നടി പുറത്തിറങ്ങുന്നതും.

Sandeepa Virk
'അവള്‍ ദേഷ്യപ്പെട്ട് വീട് വിട്ടിറങ്ങി, അന്നവള്‍ ഗര്‍ഭിണിയാണ്'; ഭാര്യയ്ക്ക് കൊടുത്ത വാക്ക് തെറ്റിച്ച വിജയ് സേതുപതി

തിഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ മരിച്ചുപോകണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നാണ് സന്ദീപ പറയുന്നത്. ശത്രുക്കള്‍ക്ക് പോലും തിഹാര്‍ ജയിലില്‍ കിടക്കേണ്ടി വരരുതെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും താരം പറയുന്നു. മാതാപിതാക്കള്‍ തന്നെ കാണാന്‍ വന്നപ്പോഴുണ്ടായ വേദനയും താരം പങ്കുവെക്കുന്നുണ്ട്.

Sandeepa Virk
ഇസ്രയേൽ - ഇറാൻ സംഘർഷം: മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളുടെ അടക്കം ​ഗൾഫ് റിലീസിൽ ആശങ്ക

''മരണം വന്ന് എന്നെ കൊണ്ടു പോകണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. നമ്മള്‍ ജയിലില്‍ കഴിയുമ്പോള്‍ അച്ഛനും അമ്മയും കാണാന്‍ വരുന്നതാണ് ഏറ്റവും മോശം അവസ്ഥ. ഞാന്‍ കാരണം അവിടേക്ക് വരേണ്ടി വന്നതില്‍ ഞാന്‍ അവരോട് മാപ്പ് ചോദിച്ചു. ഞാന്‍ എന്താണെന്ന് അറിയുന്നതിനാല്‍ അച്ഛനും അമ്മയും സഹോദരറങ്ങളും എനിക്കൊപ്പം നിന്നു'' എന്നാണ് താരം പറയുന്നത്.

ജയിലിലെ സഹാചര്യം തീരെ മോശമായിരുന്നു. ജയില്‍പുള്ളികള്‍ വെറും നിലത്താണ് കിടന്നിരുന്നത്. ബാത്ത്‌റൂമുകള്‍ വൃത്തിയില്ല. ഭക്ഷണം അസഹനീയമായിരുന്നുവെന്നും താരം പറയുന്നു. ചില പൊലീസുകാര്‍ നന്നായി പെരുമാറിയപ്പോള്‍ തങ്ങളുടെ ദേഷ്യം തടവുകാരുടെ ദേഹത്ത് തീര്‍ക്കുന്നവരുമുണ്ടെന്നും സന്ദീപ പറയുന്നു.

''ജയില്‍ ജീവിതം മാനസികമായും ശാരീരകവുമായി തളര്‍ത്തി. 500 പേര്‍ക്കൊപ്പമാണ് കഴിഞ്ഞത്. ആരോഗ്യം വഷളായി. മറ്റൊരാളുടെ സഹായം ഇല്ലാതെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇന്നും അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ കരച്ചില്‍ വരും'' എന്നാണ് സന്ദീപ പറയുന്നത്. സിനിമയില്‍ പ്രധാന വേഷം വാഗ്ദാനം ചെയ്ത് ആറ് കോടി രൂപ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചതടക്കമുള്ള കുറ്റം ചുമത്തിയാണ് സന്ദീപയെ അറസ്റ്റ് ചെയ്തത്.

അജിത് നായകനായ മങ്കാത്ത, മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ തുടങ്ങിയ സിനിമകളിലും ഹണി ട്രാപ്പ് സ്‌ക്വാഡ് പോലുള്ള സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് സന്ദീപ വിര്‍ക്.

Summary

Sandeepa Virk recalls her Tihar jail life. Says she prayed for death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com