'സിനിമാ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിൽ; നീതി കിട്ടുമെന്ന പ്രതീക്ഷയില്ല'

സിനിമാ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിലാണ്.
Sandra Thomas
Sandra Thomasവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കൊച്ചി: ഫിലിം ചേംബർ തെരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ച് നിർമാതാവ് സാന്ദ്ര തോമസ്. കഴിഞ്ഞ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പൊരുതുമെന്ന് സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. നീതി കിട്ടുമെന്ന പ്രതീക്ഷയില്ല, പക്ഷേ ശ്രമം തുടർന്നുകൊണ്ടേയിരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി. സിനിമാ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിലാണ്.

അതിൽ നിന്ന് ഒരു മുക്തി നേടണമെങ്കിൽ അംഗങ്ങൾ തന്നെ വിചാരിക്കണമെന്നും സാന്ദ്ര വ്യക്തമാക്കി. ‘അമ്മ’യിൽ സ്ത്രീകൾ വന്നത് സ്വാഗതാർഹമാണ്. പക്ഷേ, സ്ത്രീകൾ പറഞ്ഞ പ്രശ്നങ്ങളിൽ എന്ത് പരിഹാരം കാണുമെന്നതാണ് അറിയേണ്ടത് എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.

Sandra Thomas
'അമ്മ'യിലെ അംഗമല്ല, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല: ഭാവന

സിനിമ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കു മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയ വരണാധികാരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് സാന്ദ്ര തോമസ് സമർപ്പിച്ച മൂന്നു ഹർജികൾ എറണാകുളം ജില്ല സബ് കോടതി തള്ളിയിരുന്നു.

Sandra Thomas
'ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല; അതിജീവിത തിരിച്ചുവന്നാല്‍ സന്തോഷം'

സംഘടന തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ നിയോഗിച്ച വരണാധികാരിയുടെ സാധുത ചോദ്യം ചെയ്താണ് സാന്ദ്ര ഹർജി നൽകിയിരുന്നത്. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ചതിന് പിന്നാലെ സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫനും വിജയ് ബാബുവും രം​ഗത്തെത്തിയിരുന്നു.

Summary

Cinema News: Producer Sandra Thomas files nomination for Film Chamber Elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com