

കൊച്ചി: സിനിമാ നിര്‍മാതാവ് സാന്ദ്ര തോമസിനെ(Sandra Thomas) കൊല്ലുമെന്ന് ഭീഷണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റനി ജോസഫിനെതിരെ സാന്ദ്ര പൊലീസില്‍ പരാതി നല്‍കി. റനി ഫെഫ്ക വാട്സാപ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശം പുറത്തുവന്നു.
''സാന്ദ്ര കൂടുതല്‍ വിളയണ്ട, നീ പെണ്ണാണ്. നിന്നെ തല്ലിക്കൊന്ന് കാട്ടില്‍ കളയും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ട എന്നു പറയാന്‍ നീ ആരാണ്'', എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര നടത്തിയ പരാമര്‍ശത്തെ അവരുടെ സംഘടന വിമര്‍ശിച്ചിരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ പ്രവര്‍ത്തനരീതിയില്‍ കാലോചിതമായ മാറ്റം വരണമെന്നായിരുന്നു സാന്ദ്രയുടെ പരാമര്‍ശം. ഫെഫ്കയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ സാന്ദ്രയ്ക്കെതിരെ 50 ലക്ഷം രൂപയുടെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിരുന്നു. അതിനിടയിലാണ് റനി സാന്ദ്രയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതും ശബ്ദസന്ദേശം ഗ്രൂപ്പിലിട്ടതും.
റനി വളരെ മോശമായി സംസാരിച്ചതായി സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിയുടെ വിവരം പൊലീസിനെ അറിയിച്ചു. കമ്മീഷണര്‍ക്ക് പരാതിയും കൊടുത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം പൊലീസ് നടപടി ഉണ്ടായിട്ടില്ല. മജിസ്‌ട്രേട്ടിനു മൊഴി കൊടുത്തു. പിന്നീടാണ് റനി ഫെഫ്ക ഗ്രൂപ്പില്‍ ശബ്ദസന്ദേശം ഇട്ടത്. റനിയെ പിന്തുണച്ച് ഗ്രൂപ്പില്‍ ചര്‍ച്ചയുണ്ടായി. ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ അവരെ നിശബ്ദരാക്കുന്നതാണ് സിനിമയിലെ രീതിയെന്നും സാന്ദ്ര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
