Fact Check |"മത്സരിച്ചു ജയിച്ചു കാണിക്ക്"; ആരാണ് ശരി, പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ സാന്ദ്രയോ?

നിലവിൽ സാന്ദ്രയെ പിന്തുണച്ചും വിമർശനമുന്നയിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്.
Sandra Thomas
Sandra Thomasവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലയാള സിനിമയും അഭിനേതാക്കളുമാണിപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ തെരഞ്ഞെടുപ്പും അഭിനേതാക്കൾക്കിടയിലെ ചെളി വാരിയെറിയലും കുത്തിത്തിരുപ്പുമൊക്കെയാണ് സോഷ്യൽ മീഡിയയിലെ ചർച്ച. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ നാമനിർദേശ പത്രിക തള്ളിയതാണ് ഏറ്റവുമൊടുവിൽ ചർച്ചയായ മെയിൻ വിഷയം.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്ര തോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാമെന്നിരിക്കേ സാന്ദ്ര തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചതെന്ന് കാണിച്ചാണ് പത്രിക തള്ളിയത്.

മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസറുടെ നിലപാട്. എന്നാൽ ഒമ്പത് സിനിമകള്‍ നിര്‍മിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴ് സിനിമകളും സ്വന്തം ബാനറില്‍ രണ്ട് സിനിമകളും നിര്‍മിച്ചെന്നും സാന്ദ്ര വരണാധികാരിക്ക് മുൻപിൽ വ്യക്തമാക്കുകയും ചെയ്തു.

ഇതിനിടെ "മത്സരിച്ചു ജയിച്ചു കാണിക്ക്" എന്ന് നിർമാതാക്കളായ രാകേഷിനോടും സുരേഷ് കുമാറിനോടും സാന്ദ്ര പറഞ്ഞ ഡയലോ​ഗും സോഷ്യൽ മീ‍ഡിയയിൽ വൻ ഹിറ്റായി. നിലവിൽ സാന്ദ്രയെ പിന്തുണച്ചും വിമർശനമുന്നയിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര നടത്തുന്ന ഒറ്റയാൾ പോരാട്ടം മലയാളികൾ കാണുന്നില്ലേ? എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. പത്രിക തള്ളിയതിനെതിരെ സാന്ദ്ര കോടതിയെ സമീപിക്കുകയും ചെയ്തു.

Sandra Thomas
'സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും'

ഇതിനിടെ സാന്ദ്ര തോമസ് നിർമിച്ച ചിത്രങ്ങൾ ഏതൊക്കെയാണെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർന്നു. ഒമ്പത് ചിത്രങ്ങളൊക്കെ സാന്ദ്ര നിർമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചെത്തിയവരും കുറവല്ല. സാന്ദ്ര ഇതുവരെ എത്ര സിനിമകൾ നിർമിച്ചിട്ടുണ്ടെന്നും അത് ഏതൊക്കെയാണെന്നും നോക്കിയാലോ.

Sandra Thomas
'ഗൂഢാലോചനയുടെ ഭാ​ഗം'; എഫ്ഐആർ റദ്ദാക്കണം, ശ്വേത മേനോൻ ഹൈക്കോടതിയിൽ

സാന്ദ്ര തോമസ് നിർമിച്ച ചിത്രങ്ങളിലൂടെ.

ഫിലിപ്സ് ആൻഡ് ദ് മങ്കി പെൻ (സാന്ദ്ര തോമസ്, വിജയ് ബാബു)

സക്കറിയായുടെ ഗർഭിണികൾ (സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം- ഫ്രൈഡേ സിനിമ ഹൗസ്)

അടി കപ്യാരേ കൂട്ടമണി (വിജയ് ബാബു, സാന്ദ്ര തോമസ്)

പെരുച്ചാഴി (വിജയ് ബാബു, സാന്ദ്ര തോമസ്)

ഫ്രൈഡേ (സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം)

ആട് (വിജയ് ബാബു, സാന്ദ്ര തോമസ്)

‌‌കള്ളൻ ഡിസൂസ (സാന്ദ്ര തോമസ്, റംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ്)

നല്ല നിലാവുള്ള രാത്രി (സാന്ദ്ര തോമസ്, വിൽസൺ തോമസ്)

ലിറ്റിൽ ഹാർട്ട്സ് (സാന്ദ്ര തോമസ്, വിൽസൺ തോമസ്)

Summary

Cinema News: Sandra Thomas vs Producers Association, Sandra Thomas movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com