നിയമം നോക്കുന്നത് വിജയ് ബാബുവിന്റെ സര്‍ട്ടിഫിക്കറ്റല്ല; ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലര്‍ത്തണം; മറുപടിയുമായി സാന്ദ്ര തോമസ്

കുതന്ത്രങ്ങള്‍ മറനീക്കി പുറത്തു വരുന്നു
Sandra Thomas replies to Vijay Babu
Sandra Thomas replies to Vijay Babuഫെയ്സ്ബുക്ക്
Updated on
1 min read

വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്ര തോമസ്. നിര്‍മാതാക്കളുടെ സംഘടനയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാന്ദ്രയ്ക്ക് യോഗ്യതയില്ലെന്നായിരുന്നു വിജയ് ബാബുവിന്റെ വാദം. ഇതിനെതിരെയാണ് സാന്ദ്ര രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് അസോസിയേഷന്റെ കീപോസ്റ്റില്‍ നിയമപരമായി മത്സരിക്കാം. അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ലെന്നാണ് സാന്ദ്ര പറയുന്നത്.

Sandra Thomas replies to Vijay Babu
'10 വര്‍ഷങ്ങളായി ഫ്രൈഡേ ഫിലിം ഹൗസുമായി ബന്ധമില്ല'; സാന്ദ്രയ്ക്ക് മത്സരിക്കാൻ യോ​ഗ്യതയില്ലെന്ന് വിജയ് ബാബു

സാന്ദ്ര തോമസിന്റെ കുറിപ്പ്:

ചിലരുടെ നിലനില്‍ക്കാത്ത കുതന്ത്രങ്ങള്‍ മറനീക്കി പുറത്തു വരുന്നു , ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം. ഞാന്‍ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നു എന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു, മറ്റൊരു അര്‍ത്ഥത്തില്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരില്‍ 2016 വരെ പുറത്തുവന്ന സെന്‍സര്‍ഷിപ് ക്രെഡിറ്റും മാനേജിങ് പാര്‍ട്ണര്‍ ആയിരുന്ന എന്റെ പേരിലാണെന്നും ഇതില്‍നിന്നും വ്യക്തമാണ്.

Sandra Thomas replies to Vijay Babu
'അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍'; മുഖ്യമന്ത്രിക്കൊപ്പമുള്ള സെൽഫിയുമായി അഹാന

2016 ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസില്‍ ഞാനൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല . എന്റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ നിയമാവലി പ്രകാരം ഞാന്‍ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നപോളുള്ള എല്ലാ സിനിമകളുടെയും സെന്‌സര്ഷിപ് ക്രെഡിറ്റ് എന്റെ പേരില്‍ ഉള്ളതാണെന്നാണ് . അതിനാല്‍ KFPA യുടെ റെഗുലര്‍ മെമ്പര്‍ ആയ എനിക്ക് അസോസിയേഷന്റെ കീപോസ്റ്റില്‍ നിയമപരമായി മത്സരിക്കാം , അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ല.

ഞാന്‍ പാര്‍ട്ണര്‍ഷിപ് ഒഴിഞ്ഞൊ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തര്‍ക്കവിഷയമേ അല്ല എന്നാല്‍ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നു എന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സര്‍ട്ടിഫിക്കറ്റ് അല്ല , മറിച്ച് അസോസിയേഷന്റെ ബെലോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആണ് നിയമത്തിന്റെ കണ്ണില്‍ എങ്ങനെ എന്നുള്ളതാണ് , അത് കോടതി വിലയിരുത്തും. ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നവര്‍ സൂക്ഷ്മത പുലര്‍ത്തിയാല്‍ സമൂഹത്തില്‍ അപഹാസ്യരാവാതിരിക്കാമെന്ന് ഓര്‍ത്താല്‍ നന്ന്.

Summary

Sandra Thomas gives reply to Vijay Babu. says law doesn't look for Vijay Babu's certificate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com