'എടാ വിജയാ..എന്താടാ ദാസാ'; സോഷ്യൽ മീഡിയ തൂക്കി സംഗീത് - മോഹൻലാൽ ചിത്രങ്ങൾ..

സം​ഗീത് പ്രതാപ്-മോഹൻലാൽ കോംബോ പഴയ മോഹൻലാൽ – ശ്രീനിവാസൻ അല്ലെങ്കിൽ ജഗതി കോംബോ പോലെയെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു
Sangeeth Prathap and Mohanlal
സം​ഗീത് പ്രതാപ്-മോഹൻലാൽ (Sangeeth Prathap and Mohanlal )ഇൻസ്റ്റ​ഗ്രാം
Updated on
2 min read

മോഹൻലാൽസംഗീത് പ്രതാപ് കോംബോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അടുത്തിടെ സംവിധായകൻ സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ ഇവരുടെ കോംബോയെ പഴയ മോഹൻലാൽ – ശ്രീനിവാസൻ അല്ലെങ്കിൽ ജഗതി കോംബോ പോലെ തോന്നുവെന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സം​ഗീത് മോഹൻ ലാലുമായുള്ള രസകരമായ കുറച്ച് ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

സംഗീതിനൊപ്പം ചിരിച്ചുകളിച്ച് നിൽക്കുന്ന മോഹൻലാലാണ് ചിത്രങ്ങളിൽ ഉള്ളത്. ‘ഇത് ഞാൻ കണ്ടുവളർന്ന ലെജൻഡ് തന്നെയാണോ അതോ വർഷങ്ങളായിട്ട് എനിക്കറിയാവുന്ന സുഹൃത്തോയെന്ന് ചിന്തിച്ചു പോയ പല നിമിഷങ്ങളുണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഫോട്ടോസ് ആണിത്. എല്ലാ ആനന്ദ നിമിഷങ്ങൾക്കും ഒരുപാടു നന്ദി ലാലേട്ടാ’ എന്ന ക്യാപ്ഷനോട് കൂടിയാണ് സംഗീത് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

Sangeeth Prathap and Mohanlal
പവർസ്റ്റാറിന്റെ 'ഹരി ഹര വീര മല്ലു'; പുതിയ അപ്ഡേറ്റ് പുറത്ത്

നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 'മലയാളികൾ ഒന്നടങ്കം ആ​ഗ്രഹിക്കുന്ന നിമിഷം','അസൂയ തോന്നുന്ന നിമിഷങ്ങൾ' എന്ന് ചിലർ കമന്റ് ചെയ്തു. മോഹൻലാലിൻറെ ഫേമസ് ‘എന്താ മോനെ’ ഡയലോഗ് മുതൽ ലാലേട്ടന്റെ മാസ്റ്റർ പീസ് ഡയലോ​ഗായ 'എടാ വിജയാ..എന്താടാ ദാസാ' എന്ന ഡയലോ​ഗുകൾ കൊണ്ടും കമന്റ്ബോക്സ് നിറഞ്ഞിരിക്കുകയാണ്. ‘പൂക്കീ’ ലാലേട്ടനെ കണ്ട സന്തോഷവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്

Sangeeth Prathap and Mohanlal
'പ്രഭാസ് ഉള്ളതു കൊണ്ടല്ലേ കണ്ണപ്പ വിജയിച്ചത്?' ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിഷ്ണു മഞ്ചു

അതേസമയം, ‘ഹൃദയപൂർവം’ സിനിമയിൽ മോഹന്‍ലാലും സംഗീത് പ്രതാപും തമ്മിലുള്ള ഹ്യൂമർ നല്ല രീതിയിൽ വർക്കായിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു. ഓണത്തിന് എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവമെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. അഖിൽ സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്.

Summary

Actor Mohanlal and actor Sangeeth Prathap combo is going viral on social media again. The duo is teaming up for the new film 'Hridayapurvam', directed by Sathyan Anthikad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com