'പഴയ വട്ട് , ഇപ്പോള്‍ ഡിപ്രഷന്‍; പണിയൊന്നുമില്ലാത്തവര്‍ക്ക് വരുന്ന അസുഖം'; കൃഷ്ണപ്രഭയെ തിരുത്തി സാനിയ അയ്യപ്പന്‍

കൃഷ്ണപ്രഭയെ വിമര്‍ശിച്ചവരില്‍ നടി സാനിയ അയ്യപ്പനുമുണ്ട്
Krishna Prabha, Saniya Iyappan
Krishna Prabha, Saniya Iyappanഫെയ്സ്ബുക്ക്
Updated on
1 min read

വിഷാദരോഗത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നടി കൃഷ്ണപ്രഭ നടത്തിയ പരാമര്‍ശം വിവാദത്തില്‍. പണിയൊന്നുമില്ലാതെ ഇരിക്കുന്നതിനാലാണ് വിഷാദരോഗമുണ്ടാകുന്നതെന്നാണ് കൃഷ്ണ പ്രഭ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. കൃഷ്ണ പ്രഭയും അഭിമുഖം നടത്തിയ ആളും ഡിപ്രഷനെ കളിയാക്കുകയും നിസാരവത്കരിക്കുകയും ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

Krishna Prabha, Saniya Iyappan
ദിവസം തുടങ്ങുന്നത് തുളസിയില കഴിച്ചുകൊണ്ട്, എത്ര തിരക്കാണെങ്കിലും വ്യായാമം മുടക്കില്ല; ബി​ഗ് ബിയുടെ ആരോ​ഗ്യ രഹസ്യം

''കയ്യില്‍ വന്ന സിനിമകളൊക്കെ പോയപ്പോള്‍ ആദ്യമൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്. അവസാന നിമിഷം മാറിപ്പോയിട്ടുണ്ട്. ഒരാഴ്ചയൊക്കെ നിര്‍ത്താതെ കരയും. വരാനുള്ളത് നമുക്ക് തന്നെ വരുമെന്ന് പിന്നെ മനസിലായി. കറങ്ങിത്തിരിഞ്ഞ് അങ്ങനെ വന്നിട്ടുണ്ട്. ഞാന്‍ ചെയ്തതില്‍ ചിലതൊന്നും ഞാന്‍ ചെയ്യേണ്ട കഥാപാത്രങ്ങളല്ല'' എന്നാണ് കൃഷ്ണപ്രഭ പറഞ്ഞു തുടങ്ങുന്നത്. പിന്നാലെയാണ് താരം വിവാദ പരാമര്‍ശം നടത്തുന്നത്.

Krishna Prabha, Saniya Iyappan
ഹൃത്വിക്കിന്റെ നിര്‍മാണം, നായികയായി പാര്‍വതി തിരുവോത്ത്; 'കൊടുങ്കാറ്റ്' അഴിച്ചുവിടാന്‍ ആമസോണ്‍ പ്രൈം

''എന്നെ സംബന്ധിച്ച് ഒരു ദിവസം പോയിക്കിട്ടാന്‍ ഒരു പാടുമില്ല. രാവിലെ എഴുന്നേറ്റ് രണ്ട് പാട്ട് പ്രാക്ടീസ് ചെയ്യുക. അപ്പോള്‍ ഉച്ചയാകും. ഉച്ച കഴിയുമ്പോള്‍ അടുത്ത പാട്ട് പ്രാക്ടീസ് ചെയ്യുക. സമയം പോയി. ഇപ്പോള്‍ ആളുകളുടെ വലിയ പ്രശ്‌നം പറയുന്നത് കേള്‍ക്കാം. ഓവര്‍ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ. മൂഡ് സ്വിങ്‌സ് എന്നൊക്കെ. ഞങ്ങള്‍ തമാശയ്ക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍. പുതിയ പേരിട്ടു'' എന്നാണ് താരം പറയുന്നത്.

അതൊക്കെ വരാന്‍ കാരണം എന്താന്ന് അറിയുമോ, വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ടാ. എപ്പോഴും ബിസി ആയിരുന്നാല്‍ കുറേയൊക്കെ പരിഹാരം ഉണ്ടാകും എന്നും കൃഷ്ണ പ്രഭ പറയുന്നു. ഇതോടെ താരത്തിനെിതരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. 'വിവരമില്ലായ്മ ഒരു കുറ്റമല്ല. പക്ഷെ അത് ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്' എന്നാണ് ചിലര്‍ താരത്തോട് പറയുന്നത്.

കൃഷ്ണപ്രഭയെ വിമര്‍ശിച്ചവരില്‍ നടി സാനിയ അയ്യപ്പനുമുണ്ട്. കൃഷ്ണപ്രഭയെ വിമര്‍ശിച്ചു കൊണ്ട് സൈക്കോളജിസ്റ്റ് പങ്കുവച്ച വിഡിയോ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അറിയില്ലെങ്കില്‍ പഠിക്കണം, ഇല്ലെങ്കില്‍ മിണ്ടാതിരിക്കണം. അല്ലാതെ ചിരിച്ചു കളിക്കാനുള്ള വിഷയമല്ല വിഷാദരോഗവും മാനിസാകാരോഗ്യ പ്രശ്‌നങ്ങളുമെന്നാണ് കൃഷ്ണപ്രഭയോട് സോഷ്യല്‍ മീഡിയ പറയുന്നത്.

Summary

Krishna Prabha gets schooled by social media for her statement about mental health and depression. Saniya Iyappan also takes a stand against the actress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com