'നടിയായാല്‍ മകളുടെ കാല് തല്ലിയൊടിക്കും'; സഞ്ജയ് ദത്ത് പറഞ്ഞത് 'ധീരത'യാക്കി വാർത്ത; ആണായത് കൊണ്ടാണോയെന്ന് ഗായിക

അഭിപ്രായം പറയുന്ന പെണ്ണുങ്ങളെ ഭ്രാന്തിയാക്കും. ഈ സഞ്ജയും സല്‍മാനുമൊക്കെ മാച്ചോയും
Sanjay Dutt, Sona Mohapatra
Sanjay Dutt, Sona Mohapatraഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോളിവുഡിലെ സൂപ്പര്‍ താരം സഞ്ജയ് ദത്ത് നടത്തിയൊരു പ്രസ്താവന വിവാദമായി മാറിയിരിക്കുകയാണ്. തന്റെ മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞ വാക്കുകളാണ് വിവാദമായി മാറിയിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പ്രസ്താവനയെ പുകഴ്ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ ഗായിക സോന മൊഹപത്ര രംഗത്തെത്തിയതോടെയാണ് താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നത്.

Sanjay Dutt, Sona Mohapatra
'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് മികച്ച നടന്മാരിൽ ഒരാൾ'; പൃഥ്വിരാജിനെ പ്രശംസിച്ച് രാജമൗലി

''എന്റെ മകള്‍ അഭിനേത്രിയാകാന്‍ ശ്രമിച്ചാല്‍ അവളുടെ മുട്ട് കാല് തല്ലിയൊടിക്കും'' എന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്.മുമ്പൊരു അഭിമുഖത്തില്‍ സഞ്ജയ് ദത്ത് പറഞ്ഞ വാക്കുകളാണിത്. ഇത് വാര്‍ത്തയാക്കിയൊരു മാധ്യമം താരത്തിന്റെ പ്രസ്താവനയെ ധീരമായ പ്രസ്താവന എന്നായിരുന്നു വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് സോന മൊഹപത്ര രംഗത്തെത്തിയിരിക്കുന്നത്.

Sanjay Dutt, Sona Mohapatra
'ഡോക്ടർ ഒക്ടോപസ് ഇന്ത്യൻ വേർഷൻ ആണോ?'; രാജമൗലി ചിത്രത്തിൽ 'കൊടൂര' വില്ലനായി പൃഥ്വി, പോസ്റ്ററിന് പരിഹാസം

''വാക്കുകളുടെ വൃത്തികെട്ട തെരഞ്ഞെടുപ്പ്. ഇരട്ടത്താപ്പും പുരുഷാധിപത്യവും ആകെ മൊത്തം വിഡ്ഢിത്തരവുമായ വാക്കുകള്‍. ഒരു പുരുഷന്‍ പറയുന്നതിനാല്‍ മാധ്യമം അതിനെ ധീരമായ വാക്കുകള്‍ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്'' സോന പറയുന്നു.

ഞാന്‍ ഇതുപോലെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ തലക്കെട്ടുകള്‍ വരി സോന കടന്നാക്രമിച്ചു, സോന തുറന്നടിച്ചു, കലി തുള്ളി സോന എന്നൊക്കെയാകും. വിവരക്കേട് തുറന്ന് കാണിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന സ്ത്രീകളെ ഭ്രാന്തികളായിട്ടാണ് ചിത്രീകരിക്കുക. ഈ പുരുഷന്മാരെല്ലാം, സല്‍മാനും സഞ്ജയുമെല്ലാം ഭയങ്കര മാച്ചോയും, എന്നും സോന പ്രതികരിച്ചു.

പിന്നാലെ സോന മൊഹപത്രയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു സ്ത്രീ തുറന്ന് സംസാരിച്ചാല്‍ അവളെ മോശമായി ചിത്രീകരിക്കുന്നതിന് ഇത്തരം തലക്കെട്ടുകള്‍ കാരണമാകുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സ്ത്രീകള്‍ എന്ത് ചെയ്താലും ക്രൂശിക്കപ്പെടുന്നിടത്ത് പുരുഷന്മാര്‍ ഇതുപോലെയുള്ള പ്രസ്താവനകള്‍ നടത്തിയാലും രക്ഷപ്പെടുകയാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

Summary

Sona Mohapatra calls out media for making Sanjay Dutt's statement against his daughter entering as bold. He said will break her legs if she ever tried to be an actress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com