ആലിയ ഭട്ടിന്റേയും സഞ്ജയ് ലീല ബൻസാലിയുടേയും രണ്ട് വർഷത്തെ ആ യാത്രയ്ക്ക് ഇന്ന് പാക്കപ്പ് ആവുകയാണ്. ഗംഗുഭായ് കത്ത്യവാടിയുടെ ചിത്രീകരണം അവസാനിച്ചു. ഹൃദയത്തിൽ തൊടുന്ന കുറിപ്പിനൊപ്പം ആലിയയാണ് ചിത്രം പാക്കപ്പായ വിവരം പങ്കുവെച്ചത്. 2018 ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. പ്രതിസന്ധികൾ നിറഞ്ഞ രണ്ടു വർഷത്തെ യാത്ര നൽകിയ അനുഭവം തന്റെ ജീവിതം തന്നെ മാറ്റിയെന്നാണ് താരം പറയുന്നത്.
റെഡ് സ്ട്രീറ്റിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ മാഫിയ ക്വീൻ ഗംഗുഭായിയായാണ് ആലിയ ഭട്ട് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌കയാകുന്ന കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനംചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തേ പുറത്തുവന്നിരുന്നു. ശന്തനു മഹേശ്വരി, അജയ് ദേവ്ഗൺ, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാൻ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. സഞ്ജയ് ലീല ബൻസാലിക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് ആലിയയുടെ കുറിപ്പ്.
ആലിയ ഭട്ടിന്റെ കുറിപ്പ് വായിക്കാം
2018 ഡിസംബർ 8നാണ് ഞങ്ങൾ ഗംഗുഭാഭായിയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. രണ്ട് വർഷങ്ങൾക്കു ശേഷം ഇന്നാണ് ഷൂട്ടിങ് അവസാനിപ്പിച്ചത്. ഈ ചിത്രവും സെറ്റും രണ്ട് ലോക്ക്ഡൗണിലൂടെയും രണ്ട് ചുഴലിക്കാറ്റിലൂടേയും കടന്നുപോയി. സംവിധായകനും നായികയ്ക്കും ഷൂട്ടിങ്ങിനിടെ കോവിഡ് ബാധിച്ചു. സെറ്റ് കടന്നുപോയ പ്രശ്നങ്ങളെല്ലാം തന്നെ ചേർത്ത് മറ്റൊരു സിനിമയ്ക്കുള്ളതുണ്ട്. എന്നാൽ എല്ലാ പ്രശ്നങ്ങളിൽ നിന്നും എനിക്കു കിട്ടിയതു എന്താണെന്നുവെച്ചാൽ ജീവിതം മാറ്റിമറിക്കുന്ന തരത്തിലുള്ള വമ്പൻ എക്സ്പീരിയൻസാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അദ്ദേത്തിന്റെ സംവിധാനത്തിൽ സിനിമ ചെയ്യണമെന്നുള്ളത്. എന്നാൽ രണ്ടു വർഷത്തെ ഈ യാത്രയേക്കാൾ മറ്റൊരു തയാറെടുപ്പും എനിക്കു വേണ്ടിവരുമെന്ന് കരുതുന്നില്ല. ഇന്ന് ഞാൻ ഈ സെറ്റിൽ നിന്നു ഇറങ്ങുന്നത് വ്യത്യസ്ത വ്യക്തിയായിട്ടാണ്. ഐ ലവ് യൂ സർ. നിങ്ങളായിരിക്കുന്നതിന് നന്ദി. നിങ്ങളെപ്പോലെ മറ്റൊന്നുമില്ല.
ഒരു സിനിമ അവസാനിച്ചാൽ നിങ്ങളുടെ ഒരു ഭാഗം അവസാനിച്ചതുപോലെയാണ്. ഇന്ന് എന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു, ഗംഗു ഐ ലവ് യു.നിങ്ങളെ എനിക്കു മിസ് ചെയ്യും. ഈ രണ്ടു വർഷം എന്റെ കൂടെയുണ്ടായിരുന്ന ക്രൂവിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി. നിങ്ങളില്ലെങ്കിൽ ഒന്നും സാധ്യമാവുകയില്ല. ലവ് യൂ ഗയ്സ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates