എസ് ഹരീഷിന്റെ കഥയ്ക്ക് സന്തോഷ്  ഏച്ചിക്കാനത്തിന്റെ തിരക്കഥ; വേട്ടയ്ക്കൊരു മകൻ ഒരുങ്ങുന്നു

പ്രശസ്ത പരസ്യ ചിത്ര സംവിധായകൻ രാജു ഏബ്രഹാം സംവിധാനം ചെയ്യുന്ന വേട്ടയ്ക്കൊരു മകൻ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ലയാളത്തിലെ ചെറുകഥാകൃത്തുക്കളായ എസ് ഹരീഷും സന്തോഷ് ഏച്ചിക്കാനവും സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നു. ഹരീഷിന്റെ കഥയിൽ സന്തോഷ് ഏച്ചിക്കാനം തിരക്കഥ ഒരുക്കും. പ്രശസ്ത പരസ്യ ചിത്ര സംവിധായകൻ രാജു ഏബ്രഹാം സംവിധാനം ചെയ്യുന്ന വേട്ടയ്ക്കൊരു മകൻ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്. 

എസ്. ഹരീഷിന്റെ വേട്ടയ്ക്കൊരുമകൻ എന്ന ചെറുകഥയിൽ നിന്ന് രൂപപ്പെടുത്തിയെടുത്തതാണ് കഥ. വേട്ടയ്ക്കൊരു മകൻ എന്നുതന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന് സന്തോഷ് തിരക്കഥ എഴുതും. കിഷോർ മണിയാണ് ക്യാമറ. കുട്ടനാടിന്റെ രാത്രി കാഴ്ചകളുടെ വന്യതയുമായാണ്  വേട്ടയ്ക്കൊരുമകൻ ഒരുങ്ങുക. താരങ്ങളുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.

അന്നയും റസൂലും, ബാച്ചിലർ പാർട്ടി, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിനിമകളുടെ രചനയിലൂടെ സിനിമപ്രേമികളുടെ കയ്യടി നേടിയ എഴുത്തുകാരനാണ് സന്തോഷ് എച്ചിക്കാനം. ജല്ലിക്കട്ട്, ചുരുളി എന്ന ചിത്രങ്ങൾക്ക് ഹരീഷാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ തിരക്കഥയും ഹരീഷിന്റേതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com