സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും; സന്തോഷ് കീഴാറ്റൂർ മരിക്കാത്ത കള്ളൻ ഡിസൂസ; വിഡിയോ

മുഴുനീള കഥാപാത്രം ചെയ്യാൻ കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on: 
1 min read


സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്ന കള്ളൻ ഡിസൂസ തിയറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതുവരെ ചെയ്തിട്ടുള്ള വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായതാണ് ഈ കഥാപാത്രം എന്നു പറയുകയാണ് താരം. മരണ നടൻ എന്നു പേരുകേട്ട നടനാണ് സന്തോഷ് കീഴാറ്റൂർ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഭൂരിഭാ​ഗവും മരിക്കുന്നവരായിരിക്കും. എന്നാൽ കള്ളൻ ഡിസൂസയിൽ അദ്ദേഹം മരിക്കുന്നില്ല. മുഴുനീള കഥാപാത്രം ചെയ്യാൻ കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം. 

വിഡിയോയുമായി സുരഭി

ചിത്രത്തിലെ നായികയായ സുരഭി ലക്ഷ്മി പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇക്കാര്യം പറയുന്നത്. ‘സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും. സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും. സിനിമ തുടങ്ങി തീരുന്നതുവരെ ഒരു നടന്റെ സാന്നിധ്യം സിനിമയിലുണ്ടെന്ന് പറയുന്നത് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്,’ സന്തോഷ് പറയുന്നു.  

ചിത്രത്തിന്റെ ട്രെയ്‌ലര്‍ വന്നപ്പോഴും താഴെ ‘ഒരു മരണം ഉറപ്പ്’ എന്ന കമന്റ് ഉണ്ടായിരുന്നുവെന്നാണ് സുരഭി പറയുന്നത്. സന്തോഷേട്ടൻ മരിച്ചാൽ ചിത്രം ഹിറ്റാണ് എന്നാണ് പറയുന്നത്. എന്നാൽ മരിക്കാതെ തന്നെ കള്ളൻ ഡിസൂസ ഹിറ്റാകുമെന്നാണ് സുരഭിയുടെ വാക്കുകൾ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള യാത്രയിലായിരുന്നു താരങ്ങൾ.

ചാർലിയിലെ കള്ളന്റെ സ്പിൻ ഓഫ്

ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിയില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കള്ളന്‍ ഡിസൂസ. ഈ കഥാപാത്രത്തിന്‍റെ സ്‍പിന്‍ ഓഫ് ചിത്രമാണ് ഇത്. ജിത്തു കെ ജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, റോണി ഡേവിഡ്, പ്രേംകുമാര്‍, രമേഷ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്‍ണകുമാര്‍, അപര്‍ണ നായര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com