'ചില കടലാസുകള്‍ ചോദിച്ചപ്പോള്‍ എന്തിന് സ്വയം വെടിവെച്ചു? കോണ്‍ഫിഡന്റ് മുതലാളിക്ക് കോണ്‍ഫിഡന്‍സ് ഇല്ലാതായി': സന്തോഷ് പണ്ഡിറ്റ്

'എത്ര ടാക്‌സ് വെട്ടിച്ചാലും ആരേയും ഇന്‍കം ടാക്‌സ്, ഇഡിയും പിടിച്ച് വിഴുങ്ങാറില്ല'
Santhosh Pandit, CJ Roy
Santhosh Pandit, CJ Roy
Updated on
2 min read

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ്‌യുടെ മരണത്തില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. ഇന്‍കം ടാക്‌സ് ഇദ്ദേഹത്തോട് ചില കടലാസുകള്‍ ചോദിച്ചപ്പോള്‍ എന്തിനാണ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമല്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. സത്യസന്ധമായാണ് എല്ലാം ബിസിനസ് കാര്യങ്ങള്‍ നടത്തുന്നത് എങ്കില്‍ പിന്നെ എന്തിന് പേടിക്കണം എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ആ വാക്കുകളിലേക്ക്:

Santhosh Pandit, CJ Roy
'ഒരു സുഹൃത്തിനപ്പുറമായിരുന്നു, വിശ്വസിക്കാനാകുന്നില്ല'; സി ജെ റോയ്‌യെക്കുറിച്ച് മോഹൻലാൽ

ബാംഗ്ലൂരില്‍ വെച്ചു കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഉടമ സിജെ റോയ് ജി യുടെ ആത്മഹത്യ ഞെട്ടല്‍ ഉണ്ടാക്കി.കഴിഞ്ഞ ഒരു മാസമായി ബാംഗ്ലൂരില്‍ എല്ലാ ബില്‍ഡര്‍മാരുടെയും ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തുകയാണ്. അവരില്‍ ഒരാള്‍ പോലും ആത്മഹത്യ ചെയ്തില്ല. റൈഡിനു ഇടയില്‍ ആവശ്യപ്പെട്ട രേഖകള്‍ എല്ലാം നല്‍കുകയും ചെയ്തു.

Santhosh Pandit, CJ Roy
'കാസനോവ' മുതൽ 'അനോമി' വരെ; സിനിമയെയും കൂടെ കൂട്ടിയ സി ജെ റോയ്, വിയോ​ഗം ഭാവനയുടെ ചിത്രം റിലീസിനൊരുങ്ങവേ

കെട്ടിട നിര്‍മാണ മേഖല കള്ളപ്പണത്തിന്റെ കളി ആണ് എന്ന വാര്‍ത്താക്കളുടെ അടിസ്ഥാനത്തില്‍ തെളിവ് ലഭിക്കുന്നത് കൊണ്ടാണ് ഇന്‍കം ടാക്‌സുകാര്‍ വന്നത്. അത് സ്വാഭാവികം. ഇന്‍കം ടാക്‌സ് ഇദ്ദേഹത്തോട് ചില കടലാസുകള്‍ ചോദിച്ചപ്പോള്‍ എന്തിനാണ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമല്ല. എത്ര ടാക്‌സ് വെട്ടിച്ചാലും ആരേയും ഇന്‍കം ടാക്‌സ്, ഇഡിയും പിടിച്ച് വിഴുങ്ങാറില്ല. പിഴ ഈടാക്കുകയേ ഉള്ളൂ.

ഇതിനു മുമ്പും വലിയ കോടീശ്വരന്മാര്‍ പലരും പല സ്ഥലങ്ങളില്‍ വെച്ചു ആത്മഹത്യ ചെയ്തിട്ടുണ്ട്. പക്ഷെ അവരില്‍ പലരും ഇന്‍കം ടാക്‌സ്, ഇഡിക്കാരെ പേടിച്ചിട്ടല്ല. ആത്മഹത്യക്കു പിന്നില്‍ മറ്റു ചില 'ദുരൂഹ' കാരണങ്ങള്‍ ഉണ്ടായിരിക്കണം. 2 ലക്ഷം കോടി ആസ്തിയുള്ള കപ്പല്‍ ജോയി ജി ഗള്‍ഫില്‍ വെച്ചാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ജോര്‍ജ് മുത്തൂറ്റ് ജി ചാടി മരിച്ചു.

രാജ്യത്തു പതിനായിരകണക്കിന് കോടിശ്വരന്മാര്‍ ആയ ബിസിനസ്‌കാര്‍ ഉണ്ട്, സിനിമാക്കാര്‍ ഉണ്ട്, രാഷ്ട്രീയക്കാര്‍ ഉണ്ട്. ദിവസവും നൂറു കണക്കിന് ആദായ നികുതി റൈഡ് ഇന്ത്യ മുഴുവന്‍ പലരുടെയും വീട്ടില്‍ നടക്കുന്നുമുണ്ട്. അതില്‍ എത്രെയോ ആളുകളുടെ എത്രയോ കോടികള്‍ കള്ളപ്പണം പിടിക്കുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും, കള്ള പണം വെളുപ്പിച്ച വകയില്‍, ബിനാമി ഇടപാടിന്റെ പേരില്‍ ചിലരൊക്കെ ജയിലിലും ആകുന്നുണ്ട്. സാമ്പത്തിക തിരിമറി പിടിക്കപ്പെടും എന്ന് തോന്നുമ്പോള്‍ ആത്മഹത്യ ചെയ്യുന്നത് ശരിയല്ല. പിഴ അടച്ചാല്‍ ഭൂരിഭാഗം സാമ്പത്തിക തട്ടിപ്പില്‍ നിന്നും ഊരി വരാം എന്നതാണ് സത്യം..

സത്യസന്ധമായാണ് എല്ലാം ബിസിനസ് കാര്യങ്ങള്‍ നടത്തുന്നത് എങ്കില്‍ പിന്നെ എന്തിന് പേടിക്കണം. അഥവാ എന്തെങ്കിലും നിയമം വിട്ട് ചെയ്തിട്ടുങ്കില്‍ അത് പരിഹരിക്കുവാന്‍ എന്തെല്ലാം മാര്‍ഗ്ഗം ഉണ്ട്.. ഒരിക്കലും സാമ്പത്തിക കുറ്റകൃത്യം പിടിക്കപ്പെട്ടാല്‍ ആരും നിങ്ങളെ തൂക്കിലേറ്റില്ല. ഏതായാലും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇനി ഒരാഴ്ചക്കാലം ചാകരയായി. കുറേ പകല്‍ ചര്‍ച്ച, രാത്രി ചര്‍ച്ച, സംശയങ്ങളുടെ പുകപടലങ്ങള്‍, പൊടിക്ക് രാഷ്ട്രീയം ഒക്കെ പറഞ്ഞു വാര്‍ത്ത വിറ്റ് ജീവിക്കാം. പിന്നെ അടുത്ത വിവാദ വാര്‍ത്ത വന്നാല്‍ പിന്നെ ഇതൊക്കെ മറക്കും. സ്വാഭാവികം (സിനിമ, രാഷ്ട്രീയം, ചാനല്‍ ഒക്കെ ബിസിനസ് തന്നെ).

എന്തായാലും കോണ്‍ഫിഡന്റ് മുതലാളിക്കു കോണ്‍ഫിഡന്‍സ് ഇല്ലാതെ ആയിപോയി. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഈ മരണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം പോലീസ് വളരെ ഡീറ്റെയ്ല്‍ ആയി അന്വേഷിക്കണം.. അത് ജനങ്ങളെ അറിയിക്കണം. ബിഗ് ബഡ്ജറ്റ് ചിത്രമായ 'കാസനോവ', 'ലേഡീസ് ആന്റ് ജെന്റില്‍മാന്‍', മേ ഹും മൂസ', 'അനോമി' സിനിമകളുടെ നിര്‍മാതാവ്, 'മരക്കാര്‍. അറബി കടലിന്റെ സിംഹം ' സിനിമകളുടെ കോ-പ്രൊഡ്യൂസര്‍ ഒക്കെ ആയിരുന്നു ഇദ്ദേഹം. പ്രണാമം.

Summary

Santhosh Pandit on CJ Roy suicide. Says condident owner lost confidence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com